Videos

കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം

Wed, Mar 14, 2018

 49040

മാരക രോഗത്തെ മനോധൈര്യം കൊണ്ട് തോല്‍പ്പിച്ച് അരനൂറ്റാണ്ട് ജീവിച്ച വിസ്മയ മനുഷ്യപ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. 21 ാം വയസില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയിയാരിക്കെ എഎല്‍എസ് ( അമിയോട്രോപിക് ലാറ്ററല്‍ സ്‌കെലെറോസിസ് ) എന്ന അപൂര്‍വ രോഗത്തിന് അടിമയയായി. ചികിത്സയിലിരിക്കെ തലമുതല്‍ പാദം വരെ ചലനമറ്റു. രണ്ട് വര്‍ഷമാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്റ്റീഫന് ആയുസ് വിധിച്ചത്.


എല്ലാത്തിനേയും ഒരു ചെറു ചിരിയോടെ മാത്രം നേരിട്ട സ്റ്റീഫന്‍ അന്നു വൈദ്യ ശാസ്ത്രം വിധിച്ച രണ്ടു വര്‍ഷത്തെ ആയുസ് അരനൂറ്റാണ്ടാക്കി നീട്ടിയെടുത്തു.


സ്റ്റീഫന്‍ ഹോക്കിങ് ഇതോടെ വൈദ്യ ശാസ്ത്രത്തിന്റെ ഗവേഷക വിഷയമായി മാറുകയായിരുന്നു. കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു സ്റ്റീഫന്റെ 76 ാം ജന്മദിനം. ഒരിക്കലും ഭേദമാകാത്ത രോഗത്തിന് അടിമപ്പെടുപ്പോള്‍ മൊട്ടോര്‍ ഘടിപ്പിച്ച ചക്രകസേരയിലിരുന്ന് ഒരിക്കലും മടുപ്പു തോന്നാത്ത ഇനിയും ജീവിക്കണമെന്ന ആശ മാത്രമാണ് സ്റ്റീഫന് ഉണ്ടായിരുന്നത്.


കോശങ്ങള്‍ മരിക്കുന്ന രോഗമായിരുന്നു എഎല്‍എസ്. പേശികളുടെ ചലനമാണ് ഇതു മൂലം നഷ്മായിരുന്നത്. ചവയ്ക്കുക, നടക്കുക,. ശ്വാസം എടുക്കുക എന്നിവയെല്ലാം അതീവ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് എഎല്‍എസ് രോഗം ബാധിച്ചവര്‍ക്ക്.


രോഗം ബാധിച്ച് രണ്ടു വര്‍ഷം കൂടി ജീവിക്കുകയുള്ളു എന്നറിഞ്ഞിട്ടും അദ്ദേഹം ഗവേഷണങ്ങളില്‍ മുഴുകി. രണ്ട് വര്‍ഷം കഴിഞ്ഞും സ്റ്റീഫന്‍ ജീവിച്ചപ്പോള്‍ ചിലര്‍ക്ക് ഈ രോഗം ബാധിച്ച് അഞ്ചു വര്‍ഷം വരെ ആയുസ് നീട്ടിക്കിട്ടിയതായി കണ്ടെത്തിയിരുന്നു. പിന്നേയും മൂന്നു വര്‍ഷം കൂടി ആയുസ് കിട്ടിയ നിമിഷമായിരുന്നു അത്.


അതും കഴിഞ്ഞപ്പോള്‍ പത്തു വര്‍ഷം വരെ ജീവിച്ച ചില കേസുകള്‍ കൂടി ഉണ്ടെന്ന് കണ്ടെത്തി. ഇങ്ങിനെ സ്റ്റീഫന്റെ ആയുസും വര്‍ദ്ധിച്ചു. ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് നാളുകള്‍ എണ്ണിക്കൊണ്ടിരുന്നത്. പക്ഷേ, സ്റ്റീഫന്‍ ഇതൊന്നും വക വെയ്ക്കാതെ ബ്രഹ്മാണ്ഡത്തില്‍ തമന്റെ ഗവേഷണത്തിനായി പരതുകയായിരുന്നു. നക്ഷത്രങ്ങളെയും അവയുടെ സ്വാഭാവിക മരണത്തിനപ്പുറം ഉണ്ടാകുന്ന തമോ ഗര്‍ത്തങ്ങളുമാണ് സ്റ്റീഫന്‍ ഗവേഷണ വിഷയമാക്കിയിരുന്നത്.


ഇതിനിടയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു വെച്ച പത്തു വര്‍ഷം കഴിഞ്ഞു പോയി. തുടര്‍ന്ന് രോഗം ബാധിച്ച ചിലര്‍ 20 വര്‍ഷം വരെ ജീവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ എത്തി. അങ്ങിനെ ഒരു പത്തുവര്‍ഷം കൂടി ശാസ്ത്രം സ്റ്റീഫന് ആയുസ് കൂട്ടി നല്‍കി.


കേം ബ്രിഡ്ജില്‍ ജ്യോതിശാസ്ത്രം പഠിക്കുകയും ഗവേഷണ പ്രബന്ഥം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1988 ലാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.


2014 ല്‍ സ്റ്റീഫന്റെ ജീവചരിത്രം ചലച്ചിത്രമായി രൂപാന്തരപ്പെട്ടു, ദ തിയറി ഓഫ് എവരിതിംഗ് ഓസ്‌കാറുകള്‍ വാരിക്കൂട്ടി,.


വൈദ്യശാസ്ത്ര പ്രവചനങ്ങള്‍ മറികടന്ന് ഇത്രയും കാലം ജീവിക്കുന്നതിനെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ സ്റ്റീഫന്‍ പറഞ്ഞത്. താന്‍ ശാസ്ത്രജ്ഞനായതിന്റെ ഭാഗ്യം കൊണ്ടാണിതെന്നാണ്. സ്റ്റീഫനായി ഓണ്‍സ്‌ക്രീനില്‍ എത്തിയ നടന്‍ എഡ്ഡി റെഡ് മെയിനെ - മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അഭിനന്ദിക്കാനും സ്റ്റീഫന്‍ മറന്നില്ല. - വെല്‍ഡണ്‍ എഡ്ഡി- ഐ ആം പ്രൗഡ് ഓഫ് യു എന്നാണ് സോഷ്യല്‍ മീഡിയിയല്‍ സ്റ്റീഫന്‍ കുറിച്ചത്.


വൈകല്യം വലിയ തടസമല്ലാത്ത ഭൗതികസിദ്ധാന്തത്തില്‍ പ്രവര്‍ത്തിക്കാനായതാണ് തന്റെ ജീവിത വിജയമെന്നും സ്റ്റീഫന്‍ ന്യുയോര്‍ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


ആദ്യ ഭാര്യ ജെയിനില്‍ മൂന്നു മക്കളാണ് സ്റ്റീഫനുള്ളത്. റോബര്‍ട്ട്, ലൂസി, തിമോത്തി


1995 ല്‍ ഹോക്കിങും ജെയിനും വേര്‍പിരിഞ്ഞു,. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിത സഖിയായത് ഹോം നഴ്‌സായി എത്തിയ എലൈന്‍ മാസണായിരുന്നു. പക്ഷേ, 2006 ല്‍ ഈ ബന്ധവും അവസാനിച്ചു, തുടര്‍ന്ന് മക്കളൊടും പേരമക്കള്‍ക്കുമൊപ്പമായിരുന്നു സ്റ്റീഫന്റെ ജീവിതം.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video