Videos

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

Wed, Feb 07, 2018

 237

മടവൂര്‍ ആശാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്ദമഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു, 89 വയസായിരുന്നു.


കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കവെ ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് അന്ത്യം.


രാവണ വിജയം ആട്ടക്കഥയിലെ രാവണ വേഷം ആടിക്കൊണ്ടിരിക്കെ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ക്ഷേത്രം ഭാരവാഹികളും കുടെയുണ്ടായിരുന്നവരും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കഴിഞ്ഞ ദിവസം ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ സമാനമായ സാഹചര്യത്തില്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.


കഥകളിയില്‍ തെക്കന്‍ ശൈലി പ്രചാരമാക്കിയവരില്‍ പ്രമുഖനായിരുന്നു മടവൂര്‍ ആശാന്‍. കത്തി വേഷങ്ങളില്‍ തിളങ്ങിയ ആശാന്‍ ദുരോദനനും രാവണനും എല്ലാം നിറഞ്ഞാടി ആസ്വാദകരുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ്. 90 ന്റെ പടിവാതിലില്‍ എത്തിയിട്ടും വേദിയില്‍ ആരോഗ്യത്തോടെ മെയ്വവഴക്കത്തോടെയും വേഷപകര്‍ച്ചയില്‍ മിന്നുന്ന പ്രകടനമാണ് ആശാന്‍ നടത്തി വന്നത്.


2011 ലാണ് രാജ്യം മടവൂര്‍ ആശാന് പത്മഭൂഷഷന്‍ നല്‍കി ആദരിച്ചത്. കേന്ദ്ര സംഗീത നാടകി അക്കാദമി അവാര്‍ഡ്, സംസ്ഥാന കഥകളി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

 

Share  

Related Videos


Arabianewspaper video

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video