Videos

ബഹുനില കെട്ടിടത്തില്‍ നിന്നും വീണയാളെ തിരിഞ്ഞു നോക്കാതിരുന്ന ആളുകള്‍ക്കെതിരെ ജയസൂര്യ

Mon, Jan 29, 2018

 1257

കൊച്ചി പത്മ ജംഗഷ്‌നിലെ ബഹുനില കെട്ടിടത്തില്‍ നിന്നും തലകറങ്ങി താഴേ വീണയാളെ ആശുപത്രിയിലാക്കാതെ കാഴ്ചക്കാരായി നോക്കി നിന്ന ആള്‍ക്കൂട്ടത്തിന്റെ നിസംഗതയ്‌ക്കെതിരെ നടന്‍ ജയസൂര്യ.


അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി മാറുന്ന ജനക്കൂട്ടം പേടിപ്പെടുത്തുവെന്നും നമ്മുടെ അടുത്ത ബന്ധുക്കള്‍ക്കാണ് ഇത്തരമൊരു അവസ്ഥ സംഭവിക്കുന്നതെങ്കില്‍ ഇങ്ങിനെ പെരുമാറുമോ എന്നും ജയസൂര്യ ചോദിക്കുന്നു. ഓട്ടോറിക്ഷയും ജീപ്പും സമീപത്ത് ഉണ്ടായിട്ടും നിലത്തു വീണ ആളെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.


തുടര്‍ന്ന് അതുവഴി വന്ന സ്ത്രീ കാഴ്ചക്കാരായി നിന്നവരെ രൂക്ഷമായ ഭാഷയില്‍ വഴക്കു പറഞ്ഞതോടെയാണ് ചിലര്‍ ഇയാളെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കിയത്. തൃശൂര്‍ സ്വദേശിയായ സജികുമാറാണ് മൂന്നാം നിലയില്‍ നിന്നും ഫിറ്റ്‌സ് രോഗ ബാധയെ തുടര്‍ന്ന തലകറങ്ങി വീണത്. 


ഹൈക്കോടതിയിലെ അഭിഭാഷകയായ രഞ്ജിനിയാണ് ഇയാളെ ആശുപത്രിയിലെത്തിക്കാനും പോലീസിന് ഫോണ്‍ ചെയ്യാനും മുന്‍ കൈ എടുത്തത്. സമീപത്തുണ്ടായിരുന്നു പുരുഷന്‍മാര്‍ക്ക് ആര്‍ക്കും തോന്നാത്ത കാര്യമാണ് രഞ്ജിന്ക്ക് തോന്നിയത്. മെട്രോ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു രഞ്ജിനി. ഇതിനിടയിലാണ് ഒരാള്‍ നിലത്തു വീണു കിടക്കുന്നത് കണ്ടത്. പലരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാന്‍ മുതിര്‍ന്നില്ലെന്ന് രഞ്ജിനി പറയുന്നു.


തലയ്ക്കും കാലിനും ഗുരുതര പരികേറ്റ സാജു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ വീണ ശേഷം ഫുട്പാത്തില്‍ തലയിടിച്ച വീണതോടെ സജിയുടെ ബോധം നശിക്കുകയായിരുന്നു. ഇതിന്‍രെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.


ഇത് സോഷ്യല്‍ മീഡിയയില്‍ കണ്ട ശേഷമാണ് ജയസൂര്യ ഫെയ്‌സ്ബുക്ക് ലൈവിലെത്തി ഇതിനെതിരെ പ്രതികരിച്ചത്.

 

Share  

Related Videos


Arabianewspaper video

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video