Videos

പ്രസംഗത്തിനിടയില്‍ ഭക്ഷണ വിതരണം, രാഷ്ട്രപതി മാന്യമായി ഇടപെട്ട് പറഞ്ഞത്

Thu, Dec 28, 2017

 843

ആഗോള സാമ്പത്തിക രംഗത്തെ ചില പ്രവണതകളും അച്ചടക്കമില്ലായ്മയേയും കുറിച്ച് പരാമര്‍ശിച്ച് പ്രസംഗിക്കവെ സദനിനിടയില്‍ വലിയ ഒച്ചപ്പാടും ബഹളവും കേട്ട രാഷ്ട്രപതി രാം നാഥ് കോവിന്ദ് താന്‍ എഴുതി തയ്യാറാക്കി കൊണ്ടുവന്ന പേപ്പറില്‍ നിന്നും മുഖം ഉയര്‍ത്തി നോക്കി,. വീണ്ടും പ്രസംഗം തുടരവെ ശബ്ദം ഏറിവന്നു.


ഇതോടെ അച്ചടക്കമില്ലായ്മ നേരില്‍ കണ്ട രാഷ്ട്രപതി ഗൗരവം ഒട്ടും ചോരാതെ മാന്യമായ ഭാഷയിലും രോഷം പ്രകടിപ്പിക്കാതെയും സംസാരിക്കുന്ന വിഷയവും സദസിന്റെ പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു തുടങ്ങി. എഴുതി തയ്യാറാക്കിയ ഭാഗം വിട്ട് അദ്ദേഹം മൈക്കിലൂടെ സംഘാടകരെ മാന്യമായി ഇടപെട്ട് ശാസിച്ചു.


ഇന്ത്യന്‍ ഇക്കണോമികിസ് അസോസിയേഷന്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഹൈദരബാദിലെ ആചാര്യ നാഗാര്‍ജുന സര്‍വ്വകലാശാലയിലെ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു രാഷ്ട്രപതി.


രാഷ്ട്രപതി പ്രസംഗിക്കാന്‍ ആരംഭിച്ച് രണ്ട് മിനിട്ട് കഴിഞ്ഞതോടെയാണ് സദനിലുള്ളവര്ക്ക് ഭക്ഷണ പായ്ക്കറ്റുകള്‍ നല്‍കാന്‍ സംഘാടകര്‍ എത്തിയത്. ഇതോടെ ശബ്ദവും കോലാഹലവും ഉച്ചത്തിലായി.


താന്‍ പ്രസംഗിച്ചു കൊണ്ടിരുന്ന വിഷയത്തിനോട് സാമ്യമുള്ളതായിരുന്നു ഇതെന്ന് മനസിലാക്കിയ രാഷ്ട്രപതി ആഗോള സാമ്പത്തിക രംഗത്തെ അച്ചടക്കമില്ലായ്മ പോലെ തന്നെ ഈ ഹാളിലും ചില അച്ചടക്കമില്ലായ്മ നടക്കുന്നുണ്ടെന്നും ഭക്ഷണം ഹാളില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇത് നല്ലതാണെങ്കിലും ഇപ്പോള്‍ ഇതില്‍ നിന്ന് സംഘാടകര്‍ വിട്ടു നില്‍ക്കണമെന്നും രാം നാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ഇതോടെ അബദ്ധം പറ്റിയെന്ന് മനസിലാക്കിയ വൊളണ്ടിയര്‍മാര്‍ ഭക്ഷണ പൊതിയുമായി ഹാള്‍ വിട്ടു.


ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ എഎസ്എല്‍ നരസിംഹന്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ തുടങ്ങിയവര്‍ വേദിയില്‍ ഇരിക്കെയാണ് സദസ് ബഹളമയമായത്. ഇതിനു ശേഷം കോവിന്ദ് തന്റെ പ്രസംഗം തുടര്‍ന്നു.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video