Videos

മിമിക്രിക്ക് മേല്‍വിലാസം നേടിക്കൊടുത്ത അബിക്ക

Thu, Nov 30, 2017

 800

മിമിക്രി വെറും ശബ്ദാനുകരണ കലയല്ലെന്നും അതില്‍ കലയുടെ രസക്കൂട്ടും ചിരിയുട മാലപ്പടക്കവും ഉണ്ടെന്ന് മലയാളിക്ക് കാണിച്ചു കൊടുത്ത അപൂര്‍വ പ്രതിഭയാണ് അബി.


ഹബീബ് മുഹമ്മദെന്ന അബി കേരളത്തിലെ ക്ഷേത്ര-പള്ളി മൈതാനങ്ങളില്‍ മിമിക്രി എന്ന കാലാരൂപത്തെ അംഗീകരിപ്പിച്ചതിലും അബിക്ക് വലിയ പങ്കുണ്ട്, പിന്നീട് ഓഡിയോ കസെറ്റിലൂടെയും അബി പുതിയ വിപ്ലവം സൃഷ്ടിച്ചു.


കഥാപ്രസംഗം കൈയ്യടക്കി വെച്ചിരുന്ന അമ്പലപ്പറമ്പുകളിലും കസെറ്റ് വീപണിയും അബിയും നാദിര്‍ഷായും, ദിലീപും ചേര്‍ന്ന് പിടിച്ചെടുത്തു.


ഹബീബ് മുഹമ്മിനെ അബി എന്നാണ് കുട്ടുകാരും നാട്ടുകാരുമാണ് വിളിച്ചിരുന്നത്. ഉ്ത്സവക്കമ്മറ്റിക്കാരും അഹിന്ദുവായ ഹബീബ് മുഹമ്മദിനെ അബിയെന്ന് അനൗണ്‍സ് ചെയ്ത് പ്രശസ്തനാക്കി. അങ്ങിനെയാണ് കലാഭവന്‍ അബി എന്ന താരം ജനിക്കുന്നത്.


അമിതാഭ് ബച്ചനേയും മമ്മൂട്ടിയേയും അത്ര മനോഹരമായി അവതരിപ്പിക്കുന്ന മിമിക്രി താരമില്ലെന്നു പറയാം. ശങ്കരാടിയും അബിയുടെ മാസ്റ്റര്‍പീസാണ്. കലാഭവനില്‍ തുടങ്ങി സ്വന്തം ട്രൂപ്പായ കൊ്ച്ചിന്‍ സാഗര്‍ വരെ നിരവധി ട്രൂപ്പുകളില്‍ അബി സൂപ്പര്‍ സ്റ്റാറായി തിളങ്ങി. ഓണത്തിനിടയ്ക്ക് പൂട്ടു കച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ കാസറ്റുകളുടെ സീരീസും അബി നാദിര്‍ഷാ, ദിലീപ് കൂട്ടുക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ട്.


നയം വ്യക്തമാക്കുന്നു എ്‌ന സിനിമയിലൂടെയാണ് അബി സിനിമയില്‍ എത്തിയത്. സൈന്യം, മഴവില്‍കൂടാരം തുടങ്ങി അമ്പതോളം സിനിമകളിലും അബി അഭിനയിച്ചിട്ടുണ്ട്.


അബിയുടെ തന്നെ കുടുംബ കാരണവരായ സ്ത്രീയെ അനുകരിച്ച് സൃഷ്ടിച്ച ആമിന താത്ത വന്‍ ഹിറ്റായി മാറി. ദിലീപും നാദിര്‍ഷായും ഉള്‍പ്പടെ വലിയൊരു മിമിക്രി സൗഹൃദ വലയം അബിക്കുണ്ട്. യുവ നടന്‍ ഷെയിന്‍ നിഗം അബിയുടെ മകനാണ്.


 

 

Share  

Related Videos


Arabianewspaper video
Arabianewspaper video

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video