Videos

ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ആക്രമണം, 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Mon, Nov 13, 2017

 4495

ആറ്റുകാല്‍ ദേവീ ആശുപത്രിയില്‍ ആക്രമണം നടത്തുകയും ജീവനക്കാരേയും ഡോക്ടര്‍മാരേയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പതിനഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഫോര്‍ട്ട് പോലീസ് കേസ് എടുത്തു.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയാണ് ആശുപത്രിയില്‍ അതിക്രമിച്ച് കയറിയതിനും ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തതിനും 2012 ലെ കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആ്ക്ട് 14 അനുസരിച്ചാണ് കേസ് എടുത്തത്. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.


ആശുപത്രി സൂപ്രണ്ട് ഡോ പ്രകാശ്, നേഴ്‌സുമാരായ സുജ, പാര്‍വതി, ഫസിലിറ്റി മാനേജര്‍ സുരേഷ്, ലാബ് ടെക്‌നിഷ്യന്‍മാരായ ശ്രീജിത്,. സുധീര്‍, എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.


അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ രോഗിയെ കാഷ്വല്‍റ്റിയിലെ മുറിയില്‍ എത്തി കാണണമെമന്ന് പതിനഞ്ചോളം പേര്‍ എത്തി ആവശ്യപ്പെട്ടു. എന്നാല്‍, അണുബാധ വരാതിരിക്കാന്‍ ഒരോരുത്തരെ മാത്രമായി കയറ്റുകയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു,. എന്നാല്‍, പതിനഞ്ചു പേര്‍ക്കും ഒരുമിച്ച് കയറണമെന്നാവശ്യപ്പെട്ടതോടെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. ബലമായി കയറാന്‍ പോയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പതിനഞ്ച സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു.


ആശുപത്രി ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത നിലയിലാണ്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആശുപത്രി മാനേജ് മെന്റ് അറിയിച്ചു.


സിപിഎം ചാല ലോക്കല്‍ കമ്മറ്റി എന്ന് എഴുതിയ ചുവന്ന ബനിയന്‍ ധരിച്ചവരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം പോലീസില്‍ അറിയിച്ചിട്ടും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെന്നും പരാതി ഉണ്ട്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video