Videos

നടന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു

Sat, Sep 30, 2017

 200

അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സിയിലായിരുന്ന ബോളിവുഡ് നടന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു, 67 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നുവെങ്കിലും അന്ത്യം വസതിയില്‍ വെച്ചായിരുന്നു.


അമേരിക്കന്‍ വംശജനായ ടോം ആള്‍ട്ടര്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബോളിവുഡിലെത്തിയത്. 2008 ല്‍ ടോം ആള്‍ട്ടര്‍ക്ക് ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.


അമേരിക്കന്‍ മിഷണറി പ്രവര്‍ത്തകരായ ദമ്പതികളാണ് ടോമിന്റെ മാതാപിതാക്കള്‍. ഉത്താരാഖണ്ഡിലാണ് ടോം ജനിച്ചത്. പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയകല പഠിച്ചിറങ്ങിയ ടോം വിദേശി വേഷങ്ങളിലാണ് തിളങ്ങിയിട്ടുള്ളത്. വെളുത്ത നിറവും നീലക്കണ്ണകളും ബോളിവുഡിന്റെ വിദേശ വില്ലന്‍ കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന് പതിവായി നറുക്കു വീഴുകയായിരുന്നു.


1976 മുതല്‍ 2017 മെയ് മാസം പുറത്തിറങ്ങിയ സര്‍ഗോഷിയാന്‍ എന്ന ചിത്രം വരെ മൂന്നോറോളം സിനിമകളില്‍ ടോം വേഷം ചെയ്തു. ഗാന്ധി, കര്‍മ, രാം തേരി ഗംഗ മാലി, സര്‍ദാര്‍, എന്നിവയ്‌ക്കൊപ്പം മലയാളം ചിത്രം കാലാപാനിയിലും അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്ത്രതിലും ടോം ആള്‍ട്ടര്‍ അഭിനിയിച്ചിട്ടുണ്ട്.


മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ടോം ആള്‍ട്ടര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ആദ്യമായി അഭിമുഖം നടത്തിയയാളുമാണ്

 

Share  

Related Videos


Arabianewspaper video

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video