Videos

രാമലീല 200 തീയ്യറ്ററുകളില്‍ എത്തുന്നു. ആദ്യ ഗാനമിറങ്ങി , ഹിറ്റ്

Sat, Sep 16, 2017

 310

ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ ആദ്യ ഗാനം യൂ ട്യൂബില്‍ റിലീസ് ചെയ്ത് മണി്ക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് ഗുഡാലോചന കേസില്‍ ജയിലായതോടെ റീലീസ് തീയതി മാറ്റുകയായിരുന്നു.


ദിലീപിന് ഉടനെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ റീലീസ് തീയ്യതി പ്രഖ്യാപിച്ചത്. ദിലീപ് അറസ്റ്റിലായതോടെ ചിത്രീകരണം നടക്കുന്ന നാലോളം ചിത്രങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഓണത്തിന് റിലീസിനു തയ്യാറായ രാമലീലയും പെട്ടിയിലാകുകകയായിരുന്നു. ദിലീപ് രാഷ്ട്രീയ നേതാവായ രാമനുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ എതിരാളികളുടെ ചതിയില്‍ അകപ്പെടുന്നതും രക്ഷപ്പെട്ട് തിരിച്ചു വരുന്നതുമാണ് ഇതിവൃത്തം., ഇപ്പോള്‍ ഇറങ്ങിയ ഗാനത്തിലെ വരികളും മറ്റും നിലവില്‍ ദിലീപിന്റെ അവസ്ഥയുമായി സാമ്യമുള്ളതാണ്.


തമിഴ് നടി റാധിക ശക്തമായ കഥാപാത്ത്രതെ അവതരിപ്പിക്കുന്നു സിദ്ദിഖ്, മുകേഷ്, കലാഭാവന്‍ ഷാജോണ്‍, വിജയരാഘവന്‍, തുടങ്ങിയവരും അഭിനയിക്കുന്നു.


എന്നാല്‍, കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഈ മാസം 28 ന് ചിത്രം 200 തീയ്യറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല.


ബികെ ഹരിനാരായണന്‍ എഴുതി ഗോപിസുന്ദറിന്റെ സംഗീതത്തില്‍ ഹരീഷ് ശിവരാമകൃഷ്ണനും ഗോപി സുന്ദറും ചേര്‍ന്ന് ആലപ്പിച്ച നെഞ്ചില്‍ എരി തീയെ എങ്കിലും നീയെ പുഞ്ചിരികളോടെ പോവതെങ്ങു ദൂരെ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്‍സ്റ്റന്റ് ഹിറ്റായത്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video