Videos

പുള്ളിക്കാരന്‍ സ്റ്റാറാ -പത്താം ക്ലാസില്‍ ഉന്തിതള്ളി പാസായ മണ്ടനില്‍ നിന്നും ജീനിയസായി മാറിയ കണ്ണന്താനം

Sun, Sep 03, 2017

 2258

എന്റെ അപ്പന് മക്കള്‍ ഒമ്പതാ.. രണ്ടെണ്ണത്തെ അനാഥലായത്തില്‍ നിന്ന് ദത്തെടുത്തു അങ്ങിനെ പതിനൊന്ന്


കറണ്ടില്ലാത്ത ഗ്രാമത്തില്‍ സ്‌കൂള്‍ വാദ്ധ്യാരുടെ മകന് എസ്എസ്എല്‍സി പരീക്ഷയില്‍ 242 മാര്‍ക്കാണ് കിട്ടിയത്. നാല്‍പതു മുന്നു ശതമാനം മാര്‍ക്കാണ്. പരീക്ഷയെഴുതിയാല്‍ ജയിക്കാത്ത പയ്യന്‍ നാല്‍പ്പത്തിമൂന്ന് ശതമാനം മാര്‍ക്കോടെ വിജയിച്ചപ്പോള്‍ വീട്ടില്‍ വലിയ പാര്‍ട്ടി നടത്തി. മണ്ടന്‍ എന്ന വിളിപ്പേരാണ് സ്‌കൂളിലെ അദ്ധ്യാപകര്‍ വിളിച്ചിരുന്നത്. -- കേരളത്തിലെ ഐഎഎസ് ടോപ്പര്‍മാരെ ആദരിക്കുന്ന ഒരു ചടങ്ങില്‍ അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ പ്രസംഗത്തിലെ വരികളാണ് ഇത്.


മണ്ടനെന്ന് വിളിച്ചിരുന്ന പയ്യന്‍ പിന്നീട് ഐഎഎസ് ടോപ്പറായി. ലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ തനിക്ക് കെല്പുണ്ടെന്ന് തെളിയിച്ച കഥയാണ് അല്‍ഫോന്‍സിന്റെത്. രാവിലെ മുതല്‍ മണ്ടാ ..മണ്ടി എന്നു വിളിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളുടെ മനോവീര്യം കെടുത്തുമ്പോള്‍ ആത്മവിശ്വാസത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് താനും ജീനിയസാണെന്ന് തെളിയിക്കാന്‍ ഒരോ വിദ്യാര്‍്തഥിക്കും കഴിയുമെന്ന് അല്‍ഫോണ്‍സ് പറയുന്നു.


1994 ല്‍ ലോകത്തിലെ ഏറ്റവും പ്രശ്‌സമായ ടൈം മാസികയില്‍ 100 ഗ്ലോബല്‍ ലീഡേഴ്‌സിന്റെ പട്ടികയില്‍ ഒന്നാമനായി ഇടംപിടിച്ചത് അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു. അന്ന് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ കൂടി ലിസ്റ്റില്‍ ഉണ്ടായിരുന്നു. മുകേഷ് അംബാനി.


ഡെല്‍ഹിയിലെ ഉന്നതന്‍മാരടങ്ങുന്ന ലാന്‍ഡ് മാഫിയയെ തുരത്താന്‍ ഡിഡിഎ കമ്മീഷണറായപ്പോള്‍ താന്‍ ചെയ്തത് അല്‍ഫോണ്‍സ് കണ്ണന്താനം വിവരിക്കുന്നു.


മുപ്പതോളം വലിയ ബുള്‍ഡോസറുകള്‍ മുന്നില്‍, കൗ ബോയി തൊപ്പിയും ബൂട്ട്‌സ്മിട്ട് രണ്ട് തോക്കും നായയൊടൊപ്പം തുറന്ന ജീപ്പിലാണ് രാവിലെ അഞ്ചരയ്ക്ക് മോറല്‍ ടൗണിലെത്തിയത്. പതിനായിരം പോലീസുകാര്‍ ട്രെക്കില്‍ തോക്കുമേന്തി എത്തുന്നത് കണ്ട് പാക്കിസ്ഥാന്‍ സൈന്യം വരുന്നതാണ് കണ്ട് ജനങ്ങള്‍ ഭയന്നോടിയെന്ന് അല്‍ഫോന്‍സ് പറയുന്നു. വമ്പന്‍മാരെ തൊട്ടാല്‍ പിറ്റേന്ന് ജീവിച്ചിരിക്കില്ലെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു. പിറ്റേന്ന് ജീവിച്ചിരിക്കുമോ എന്നല്ല ഇന്ന് തന്റെ കര്‍ത്തവ്യം നിറവേറ്റുക എന്നതാണ് തന്റെ ദൗത്യമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം അവരെ ഓര്‍മിപ്പിച്ചു,


പിന്നീട്, അനധികൃത കെട്ടിടങ്ങള്‍ ഒന്നൊന്നായി നിലം പൊത്തി. വെറും ഐഎഎസ് മാത്രമുള്ളതിന്റെ അധികാരം എന്തെന്ന് രാഷ്ട്രീയക്കാരെയും പഠിപ്പിച്ച ശേഷമാണ് ഐഎഎസ് വലിച്ചെറിഞ്ഞ് കണ്ണന്താനം രാഷ്ട്രീയത്തിലിറങ്ങിയ്ത.


ആദ്യം ഇടതു പക്ഷത്തോടൊപ്പം, കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി ജയിച്ചു. എന്നാല്‍, ഇടതു പക്ഷം തന്നെ വേണ്ടവിധത്തില്‍ അംഗീകരിച്ചില്ല എന്ന തോന്നലില്‍ വലതു പക്ഷത്തേക്ക് ചാഞ്ഞു,. മോഡിയുടെ വിശ്വസ്തനായി 2012 ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തി. 2014 ല്‍ വാരണാസിയില്‍ ലോക് സഭയിലേക്ക് മോഡി മത്സരിച്ചപ്പോഴും കണ്ണന്താനം പ്രചാരണത്തിന് പിന്നില്‍ ഉണ്ടായിരുന്നു.


എല്ലാ ക്രിസ്തുമസിനും മോഡിയെ കുടുംബ സമേത് സന്ദര്‍ശിച്ച് കേയ്ക്ക് നല്‍കുന്ന പതിവ് കഴിഞ്ഞ ഏഴുവര്‍ഷമായി കണ്ണന്താനം തുടരുന്നു. ഡല്‍ഹി ലഫ് ഗവര്‍ണര്‍ സ്ഥാനത്തും ചണ്ഡിഗഡ് കമ്മീഷണര്‍ പദവിയിലേക്കും മോഡി കണ്ണന്താനത്തിനെ നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും അവസാന നിമിഷം പലകാരണത്താല്‍ നടക്കാതെ പോയി. ഏതായാലും ഇതെല്ലാം നല്ലതിനെന്ന് കണ്ണന്താനം വിചാരിക്കുന്നു. ഇന്ന് കേന്ദ്ര മന്ത്രിപദവി ലഭിക്കുമ്പോള്‍ ഇത് വലിയൊരു അംഗീകാരമായാണ് കണ്ണന്താനം കാണുന്നത്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video