Videos

93 ാം വയസില്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി, 101 ല്‍ വെടിച്ചില്ലു പോലെ ഓടും. ഈ അമ്മൂമ്മ വിസ്മയം

Mon, Jun 12, 2017

 3544

ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും പ്രായമൊന്നും ഇല്ലെന്ന് ഒരമ്മൂമ്മ തെളിയിക്കുന്നു. 93 ാം വയസില്‍ ജിമ്മില്‍ നിത്യവും പോകാന്‍ ആരംഭിച്ച പഞ്ചാബ് സ്വദേശിനിയായ മന്‍ ക,ൗര്‍ ഇന്ന് 102 ലേക്ക് കടന്നിരിക്കുന്നു. നിത്യവും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ഓടുന്ന കൗറിനെ ചണ്ഡിഗഡിലെ ആളുകള്‍ക്ക് പരിചിതമാണ്.


മുഖത്ത് പ്രായമായതിന്റെ എല്ലാ ലക്ഷണങ്ങളും ഇവര്‍ക്കുണ്ട്. എന്നാല്‍, മനസും ശരീരവും ശക്തിയുടെ വലിയ കോട്ടയാണ്. ഓട്ടം കഴിഞ്ഞാല്‍ ജിമ്മില്‍ എത്തും, നിത്യവുമുള്ള വ്യായാമത്തിനു ശേഷം ഭാരം എടുത്തു പൊക്കും.


എട്ടു വര്‍ഷം മുമ്പ് പൊടുന്നനെ അമ്മ ജിമ്മില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ മകന് തമാശയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഓട്ടക്കാരനായ മകന്‍ ഗുരുദേവ് സിംഗില്‍ നിന്നാണ് വയസാം കാലത്തും പ്രചോദനം ഉള്‍ക്കൊണ്ട് ഇവര്‍ ഓട്ടം തുടങ്ങിയത്. ഇപ്പോള്‍ വെറ്ററന്‍സ് മത്സരങ്ങള്‍ക്ക് എഴുപതു കാരനായ മകനും അമ്മയും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ഓടി ഓടി കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റിലും മന്‍ കൗര്‍ ഓടി. 200 മീറ്റര്‍ സ്പ്രിന്റ് ഇനത്തില്‍ സ്വര്‍ണ മെഡലാണ് ഇവര്‍ നേടിയത്.


ഇതു കൂടാതെ ഷോട്ട് പുട്ടിലും ജാവലിന്‍ ത്രോയിലും സ്വര്‍ണം നേടി. ഇതിനകം 20 സ്വര്‍ണ മെഡലുകള്‍ 101 വയസുള്ള അമ്മൂമ്മ സ്വന്തമാക്കിയിട്ടുണ്ട്.


ലോക സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ 9.58 സെക്കന്‍ഡുകള്‍ കൊണ്ട് ഓടിയെത്തി ലോക റെക്കോര്‍ഡിടുമ്പോള്‍ മന്‍ കൗര്‍ എന്ന അമ്മൂമ്മ ഇതേ ദുരം 64.42 സെക്കന്‍ഡുകൊണ്ട് ഓടിയെത്തി സ്വര്‍ണം നേടിയപ്പോള്‍ ഓക് ലാന്‍ഡിലെ കാണികള്‍ കയ്യടികളോടെയാണ് വരവേറ്റത്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video