Videos

കൊച്ചിയിലെ ഡെ കെയറില്‍ പിഞ്ചു കുട്ടിക്ക് മര്‍ദ്ദനം -വീഡിയോ

Tue, May 23, 2017

 239

കൊച്ചിയിലെ പാലാരിവട്ടത്തെ ഡെ കെയര്‍ സെന്ററില്‍ ഒന്നര വയസുള്ള പിഞ്ചു ബാലനെ നടത്തിപ്പുകാരി അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. സംഭവത്തില്‍ ഡെ കെയര്‍ നടത്തിപ്പുകാരി മിനി മാത്യു അറസ്റ്റിലായി. എന്തിനാണ് ഇതെടുത്തത്,. എന്തിനാണ് എടുത്തത്. ഇനി എടുക്കുമോ. എടുത്താല്‍ കൈവെട്ടിയെടുക്കും. -- എന്നു പറഞ്ഞാണ് മിനി ഈ കുട്ടിയെ കൈ ഉപയോഗിച്ച് തുടയില്‍ തല്ലുന്നതും. ചെവിക്ക് പിടിക്കുന്നതും ഉണ്ട്. ഒന്നര വയസുള്ള കുട്ടിയെ ഇത്തരത്തില്‍ പരിചരിക്കുന്നത് വിചിത്രമായ മാനസികാവസ്ഥ മൂലമാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. 


പകല്‍ സമയം കുട്ടികള്‍ ഉറങ്ങിക്കിടക്കാന്‍ ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നതായി സംശയം ഉണ്ടെന്നും. തന്റെ രണ്ടു വയസുള്ള മകന്‍ സദാസമയവും ഉറങ്ങുന്നതായും കുട്ടിത്തതിന്റെ ചുറുചുറുക്ക് നഷ്ടപ്പെട്ടെന്നും ഒരു രക്ഷിതാവ് പറയുന്നു.


ഡെ കെയറില്‍ കുട്ടികളെ അടിക്കുകയും മറ്റും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു, ഇരുപതോളം കുട്ടികളാണ് ഇവിടെയുള്ളത്. ഡെകെയറില്‍ പോകാന്‍ കുട്ടികള്‍ മടിക്കുന്നതും ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകളുമാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്.


എന്നാല്‍,. കുട്ടികള്‍ അനുസരണയുള്ളവരാണെന്നും ജീവനക്കാര്‍ സ്‌നേഹത്തോടെയാണ് നോക്കുന്നതെുന്നും കളിവീട് എന്ന ഡെ കെയറിലെ നടത്തിപ്പുകാര്‍ പറയുമായിരുന്നു. പ്രതിമാസം മൂവ്വായിരം രൂപവരെയാണ് ഇവര്‍ ഒരു കുട്ടിക്ക് ഈടാക്കുന്നത്.


വീഡിയോ വൈറലായതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഡെ കെയറില്‍ എത്തി അന്വേഷിച്ചു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video