Videos

ലോക മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് മെലാനിയ എന്തിന് ട്രംപിന്റെ കൈ തട്ടിമാറ്റി?

Tue, May 23, 2017

 1144

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഭാര്യ മെലാനിയ അദ്ദേഹത്തെ അപമാനിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആരോപണം.


ചുവന്ന പരവതാനിയിലൂടെ നടന്നു വരവെയാണ് പിന്നിലായി നടന്നു വന്ന മെലനിയ്ക്ക് നേര്‍ ട്രംപ് കൈനീട്ടിയത്. എന്നാല്‍, മെലാനിയ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റുന്നത് വീഡിയോകളില്‍ വ്യക്തമാണ്.


ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നല്‍കിയ ഔദ്യോഗിക സ്വീകണത്തില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സറയും ഉണ്ടായിരുന്നു.


ട്രംപ് ഒരു ചുവടു മുന്നില്‍ നടന്ന് പോയതിന്റെ പരിഭവമാണ് മെലനിയ പ്രകടിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍ . നെതന്യാഹുവും ഭാര്യുയ്ക്കും ഒപ്പം നടന്നു നീങ്ങിയ ട്രംപ് അല്പം മുന്നിലായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍മാരുടെ മുന്നിലെത്തിയപ്പോഴാണ് ട്രംപ് മെലനിയയെ കൂടെക്കൂട്ടാനായി കൈനീട്ടിയത്. എന്നാല്‍, ട്രംപിന്റെ കൈ മെലനിയ ചെറുതായി തട്ടിമാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്.



വിമാനത്താവളത്തില്‍ സ്വീകരണത്തിനിടെ ട്രംപിനൊപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പാര്‍ലമെന്റംഗം ഒറന്‍ ഹസനെ പ്രധാനമന്ത്രി നെതന്യാഹു കൈയ്യില്‍ പിടിച്ച തള്ളിമാറ്റുന്ന സംഭവവും കല്ലുകടിയായി ബള്‍ഗേറിയയില്‍ ചൂതാട്ട കേന്ദ്രം നടത്തുന്ന ഹസനെതിരെ മയക്കു മരുന്നു ആരോപണം ഉയര്‍ന്നിരുന്നു. ഹസന്‍ സ്വീകരണത്തിനെത്തിയ വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചതെങ്ങിനെയെന്നും ചില ഇസ്രയേലി മാധ്യമങ്ങള്‍ ചോദിക്കുന്നു.


വിമാനത്താവളത്തില്‍ വെച്ച് നെതന്യാഹുവും ഭാര്യയും ട്രംപിനേയും ഭാര്യയേയും കണ്ടു മുട്ടിയ ശേഷം അല്പ നേരം സംസാരിച്ചതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. ഇതില്‍ നെതന്യാഹുവിന്റെ ഭാര്യ സറ മെലാനിയെ പ്രശംസിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എവിടെ പോയാലും മെലാനിയയെ കുറിച്ച് താന്‍ സംസാരിക്കുവെന്നും ട്രംപും ഭാര്യയും മഹനീയ വ്യക്തിത്വങ്ങളാണെന്ന് പറയുമെന്നും സറ വിശദീകരിക്കുമ്പോള്‍ അപ്പറഞ്ഞത് സത്യമാണെന്ന മട്ടില്‍ തനിക്ക് ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ പറ്റുമെന്ന് നെതന്യാഹു ഇടയക്ക്‌സ കയറി പറയുന്നുണ്ട്..


ഇസ്രയേലിലെ ഭൂരിഭാഗം ജനതയും തങ്ങളെ ഇഷ്ടപ്പെടുന്നുവെന്നും, മാധ്യമങ്ങള്‍ പറയുന്നതു പോലെയല്ലെന്നും സറ മെലനിയയോട് വിവരിക്കുന്നുണ്ട്. ഇസ്രയേലി ജനത ട്രംപിനേയും ഭാര്യയെയും സ്‌നേഹിക്കുന്നുണ്ടെന്നും സറ പറയുമ്പോള്‍, ട്രംപ് ഇടപെട്ട് - നമ്മള്‍ക്ക് പൊതുവായി ചില കാര്യങ്ങളില്‍ സമാനതകളുണ്ട് -എന്ന് പറയുന്നു. എന്നാല്‍, സംഭാഷണം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ച് സറ മെലീനയോട് പറയുന്നു- ഇക്കാര്യങ്ങള്‍ നമുക്ക് അത്താഴ സല്‍ക്കാരത്തിനിടെ സംസാരിക്കാം.


ഇവരുടെ ഈ സംഭാഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video