Videos

വലിയ നീര്‍നായ ബാലികയെ കടിച്ചു വലിച്ചു കൊണ്ടുപോയി ! watch video

Mon, May 22, 2017

 844

ഡോക്കില്‍ കാഴ്ച കാണുന്നതിനിടെ ബാലികയെ കടല്‍ സിംഹം (വലിയ നീര്‍നായ്) കടിച്ചു വലിച്ചു കൊണ്ടു പോയി. കാനഡയിലെ വാന്‍കൂവറിലെ സ്റ്റീവ്‌സണ്‍ ഡോക് യാര്‍ഡിലാണ് സംഭവം.


ജപ്പാനില്‍ നിന്നെത്തിയ ടൂറിസ്റ്റു സംഘത്തിലെ ബാലികയെയാണ് കടല്‍ സിംഹം കടിച്ചു വലിച്ചു കൊണ്ടു പോയത്. ഡോകിനു സമീപം സീ ലയണുകളെ കാണുകയും അവയ്ക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്നതിനുമിടയിലാണ് വെള്ളത്തില്‍ നിന്നും പൊടുന്നനെ പൊന്തി വന്ന കടല്‍ ജീവി ബാലികയുടെ വസ്ത്രത്തില്‍ കടിച്ച് വലിച്ചു വെള്ളത്തിലേക്ക് ഊളിയിട്ടത്.


കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വെള്ളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ കരയ്ക്ക് കയറ്റുകയായിരുന്നു.


ബാലിക ധരിച്ചിരുന്ന വെളുത്ത വസ്ത്രം ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാകാം കടല്‍സിംഹം ഇത്തരത്തില്‍ പെരുമാറിയതെന്ന് കരുതുന്നു. സാധാരണ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവം കടല്‍സിംഹങ്ങള്‍ക്കില്ല.


ഡോള്‍ഫിനുകളെ പോലെയാണെന്ന് കരുതിയാണ് ഇവയെ ചിലര്‍ ഭക്ഷണം നല്‍കുകയും അടുത്തു ചെന്ന് സെല്‍ഫികളുടെക്കുകയും ചെയ്യുന്നത്. എന്നാല്‍, ഇവ അത്ര എളുപ്പത്തില്‍ ഇണങ്ങുന്നവയല്ല.


ആറടിയിലേറെ നീളവും 400 കിലോയോളം ഭാരവും ഉള്ളവയാണ് ഇവ. സര്‍ക്കസുകളിലും മറ്റും ഉപയോഗിക്കുന്ന കടല്‍ സിംഹം താരതമ്യേന ചെറി ഇനത്തില്‍ പ്പെട്ട കാലിഫോര്‍ണിയന്‍ സീ ലയണുകളാണ്. ഇവ ഡോള്‍ഫിനുകളെ പോലെയാണ്.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video