Videos

കസബിനേക്കാള്‍ പത്തിരിട്ടി വലിയ ഭീകരനാണ് കുല്‍ഭുഷന്‍ ജാദവെന്ന് മുഷ്‌റഫ്

Sat, May 20, 2017

 304

മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനേക്കാള്‍ പത്തിരിട്ടി അപകടകാരിയാണ് പാക്കിസ്ഥാന്‍ വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവെന്ന് മുന്‍ പാക് പട്ടാള മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ പര്‍വേസ് മുഷറഫ്.


കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഷ്‌റഫ്. കോടതി വിധിയെ നിശിതമായി മുഷ്‌റഫ് വിമര്‍ശിച്ചു.


പാക് ടിവിയായ എഎര്‍വൈ ന്യുസ് ചാനലുമായി സംസാരിക്കുകയായിരുന്നു മുഷ്‌റഫ്.


കസബ് ഒരു ഉപകരണം മാത്രമായിരുന്നു. എന്നാല്‍, ജാദവ് സൂത്രധാരനാണ്. നിരവധി പേരെ ഭീകരവാദത്തിലേക്ക് തള്ളിവിടുന്നയാളാണ് ജാദവ്. ബോംബ് സ്‌ഫോടനങ്ങളിലൂടെ നിരവധി പേരെ ജാദവ് കൊന്നു തള്ളിയെന്നും മുഷ്‌റഫ് പറഞ്ഞു,. രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന്‍ പോയതിനെയും മുഷ്‌റഫ് എതിര്‍ത്തു.


സുരക്ഷാ വിഷയങ്ങളില്‍ പുറം ശക്തികള്‍ക്ക് ഇടാന്‍ അവസരമില്ലെന്ന പാക് വാദത്തില്‍ ഉറച്ചു നില്‍ക്കുകായിരുന്നു വേണ്ടത്. പട്ടാള കോടതിയുടെ തീരുമാനങ്ങളില്‍ സിവിലിയന്‍ ഭരണ കൂടത്തിന് ഇടപെടാനും കഴിയില്ല. രാജ്യാന്തര കോടതിയുടെയും ഐക്യ രാഷ്ട്രസഭയുടേയും തീരുമാനങ്ങളെ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന കോടതി വിധി പാക്കിസ്ഥാന്‍ തള്ളിക്കളയുമെന്നും മുഷ്‌റഫ് പറഞ്ഞു.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video