Videos

ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാക് മണ്ണില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

Mon, May 08, 2017

 1161

ഭീകര സംഘടനകളെ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഭീകകര്‍ പാക്കിസ്ഥാന്റെ മണ്ണില്‍ വിഹരിക്കുകയാണ്. അയല്‍ രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തിയില്‍ അതിക്രമം തുടരുന്നതിനിടെയാണ് ഇറാന്റെ ഭീഷണിയെത്തിയത്.


കഴിഞ്ഞ മാസം പത്ത് ഇറാനിയന്‍ ഭടന്‍മാരെ വധിച്ച ശേഷം തീവ്രവാദികള്‍ മടങ്ങിയത് പാക്കിസ്ഥാനിലേക്കാണെന്നും പാക് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ നടപടി തങ്ങള്‍ സ്വീകരിക്കുമെന്നാണ് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമദ്ദ് ബാഖെരി പറഞ്ഞത്.
ജെയ്‌ഷെ അല്‍ അദില്‍ എന്ന ഭീകര സംഘടനയാണ് ഇറാനില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും ഇറാനിലേക്ക് കടക്കാനായി തങ്ങളുടെ അതിര്‍ത്തി രക്ഷാ സേനയിലെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയാണെന്നും ഇറാന്‍ ആരോപിക്കുന്നു.


പാക്കിസ്ഥാനില്‍ നിന്നും മയക്കു മരുന്നു കടത്തുന്നതും ഇവരാണ്. ഇറാനില്‍ മയക്കു മരുന്നു വില്‍പന നടത്തി കോടികള്‍ കൊയ്യുകയാണ് ഇവര്‍ ചെയ്യുന്നത്.


ഇത്തരം അതിക്രമങ്ങള്‍ അസ്വീകാര്യമാണ്. ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ പാക് മണ്ണില്‍ അധിനിവേശം നടത്തി ഭീകര താവളങ്ങള്‍ നശിപ്പിക്കുമെന്നും ഇറാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭരണകൂടം ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഇനിയും ഭീകരര്‍ ആക്രമണം തുടരുകയാണെങ്കില്‍ സര്‍ജിക്കല്‍ ആക്രമണം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.


2014 ല്‍ അഞ്ച് ഇറാനിയന്‍ സൈനികരെ ജെയ്‌ഷെ അല്‍ അദില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. അതിര്‍ത്തി കടന്ന് തങ്ങളുടെ സൈനികരെ രക്ഷിക്കുമെന്ന് അന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഇത്തരം നടപടികള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്.


പിന്നീട് സുന്നി മത പണ്ഡിതന്‍ വിഷയത്തില്‍ ഇടപെട്ട് സൈനികരെ ഇറാനിലേക്ക് വിട്ടയയ്ക്കുകയാണ് ഉണ്ടായത്. ഇറാനില്‍ ന്യുനപക്ഷമായ സുന്നികളെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ജെയ്‌ഷെ അല്‍ ആദില്‍ ഭീകരാക്രമണങ്ങളും മറ്റും നടത്തുന്നത്.


മറ്റൊരു അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തിയില്‍ കനത്ത ആക്രമണം നടക്കുന്നതിനിടെയാണ് ഇറാന്‍ മറു വശത്തും നിന്നും ആക്രമണ ഭീഷണി മുഴക്കുന്നത്. ഇന്ത്യന്‍ സൈന്യം പാക് ബങ്കര്‍ തകര്‍ത്ത് വാര്‍ത്ത പുറത്തു വന്ന ഉടനെയാണ് ഇറാന്റെ ഭീഷണിയും എത്തിയത്.


അഫ്ഗാനിസ്ഥാനിലെ ചമന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ വെടിവെപ്പില്‍ 50 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 100 ഓളം സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യവും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒമ്പതു പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, അഫ്ഗാനിസ്ഥാന്റെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ കരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ആരോപിച്ചു.

 

Share  

News Videos


Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video
Arabianewspaper video