Local News

ബൈക്ക്‌ യാത്രക്കാരന്‍ ലോറി കയറി മരിച്ചു

Fri, Dec 26, 2014

Arabianewspaper 376
ബൈക്ക്‌ യാത്രക്കാരന്‍ ലോറി കയറി മരിച്ചു
കെഎസ്‌ആര്‍ടിസിയുടെ പിന്നിലിടിച്ച ബൈക്ക്‌ മറിഞ്ഞ്‌ യാത്രികന്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ടാങ്കര്‍ ലോറി കയറി മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശി ബൈജു (27)വാണ്‌ മരിച്ചത്‌.

നിലമേല്‍ കണയംകോട്‌ വച്ച്‌ ശനിയാഴ്‌ച രാവിലെ 9 നായിരുന്നു അപകടം. മുന്നില്‍ പോയ ബസ്‌ പെട്ടന്ന്‌ ബ്രേക്കിട്ടതാണ്‌ അപകട കാരണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍, ബസിനു പിന്നില്‍ ബൈക്കിടിച്ചത്‌ കണ്ടില്ലെന്ന്‌ ഡ്രൈവറും കണ്ടക്ടറും പറഞ്ഞു.

അപകട ശേഷം ബസ്‌ നിര്‍ത്താതെ ഓടിച്ചു പോയി. എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ചെന്ന്‌ ഇടിച്ച ബൈജു തല്‍ക്ഷണം മരിച്ചു. അപകടം നടന്ന സ്ഥലം കൊടും വളവാണ്യ. മുന്നില്‍ ലോറി വരുന്നത്‌ കണ്ട്‌ ബസ്‌ പെട്ടെന്ന്‌ ബ്രേക്കിട്ടതെന്ന്‌ കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ