Art News

സെലിബ്രറ്റി വാക്‌സ്‌ മ്യൂസിയം തുറന്നു

Thu, Dec 25, 2014

Arabianewspaper 737
സെലിബ്രറ്റി വാക്‌സ്‌ മ്യൂസിയം തുറന്നു
ക്രിസ്‌തുമസ്‌ ദിനത്തില്‍ കൊച്ചിക്കാര്‍ക്കായി സെലിബ്രിറ്റി വാക്‌സ്‌ മ്യൂസിയം തുറന്നു. ഇടപ്പള്ളി ഒബ്‌റോണ്‍ മാളിലാണ്‌ നിരവധി പ്രശ്‌സ്‌തരുടെ മെഴുകു പ്രതിമകളുമായി മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്‌. നടനും എംപിയുമായ ഇന്നസെന്റാണ്‌ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തത്‌.

പ്രശസ്‌ത മെഴുകു ശില്‌പി സുനില്‍ കാന്തല്ലൂരാണ്‌ മെഴുകു പ്രതികള്‍ രൂപകല്‌പന ചെയ്‌തത്‌.

മഹാത്മാ ഗാന്ധി. ക്യൂന്‍ എലിസബത്ത്‌, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജെയിംസ്‌ ബോണ്ട്‌. അന്നാ ഹസാരെ, വിആര്‍ കൃഷ്‌ണയ്യര്‍, ഇകെ നായനാര്‍ വിഎസ്‌ അച്യുതാനന്ദന്‍ എന്നിവര്‍ക്കൊപ്പം ഇന്നസെന്റിന്റെ പ്രതിമയും മ്യൂസിയത്തിലുണ്ട്‌. മുംബൈയിലാണ്‌ സുനില്‍ കാന്തലൂര്‍ ആദ്യമായി മെഴുകു മ്യൂസിയം തുടങ്ങിയത്‌. കൊച്ചിയിലേത്‌ ഇതിന്റെ ശാഖയാണ്‌.

രാജാ രവിവര്‍മയുടെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മെഴുകു ശില്‌പങ്ങളാക്കുകയാണ്‌ തന്റെ അടുത്ത പദ്ധതിയെന്ന്‌ സുനില്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ