Local News

മുല്ലപ്പൂവിന്‌ പൊള്ളുന്ന വില.കിലോ മൂവായിരം രൂപ

Sun, Nov 09, 2014

Arabianewspaper 644
മുല്ലപ്പൂവിന്‌ പൊള്ളുന്ന വില.കിലോ മൂവായിരം രൂപ
മുല്ലപ്പൂവിന്‌ ക്ഷാമം ആയതോടെ കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ ഇതിന്‌ കിലോഗ്രാമിന്‌ മൂവായിരം രൂപ വരെ എത്തി. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ വരെ മുല്ലപ്പൂ കിലോ 200 രൂപയ്‌ക്ക്‌ ലഭിച്ചിരുന്നതായി വ്യാപാരികള്‍ പറയുന്നു. എന്നാല്‍, വൃശ്ചിക മാസം തുടങ്ങുന്നതോടെ ഉത്സവ-വിവാഹ സീസണ്‍ ആരംഭിക്കുന്നതാണ്‌ മുല്ലപ്പൂവിന്‌ കുത്തനെ വില ഉയരുന്നതെന്ന്‌ വ്യാപാരികള്‍ പറയുന്നു.

ആവശ്യക്കാരാണ്‌ വില ഉയര്‍ത്തുന്നതെന്ന്‌ വ്യാപാരികള്‍ പറയുന്നു. വിവാഹ പാര്‍ട്ടിക്കാരും ഉത്സവ സംഘാടകരും ആയിരം രൂപ വരെ നല്‍കാമെന്ന്‌ പറഞ്ഞിട്ടും പുവ്‌ ഇല്ലായിരുന്നു. പിന്നെ, പലയിടങ്ങളില്‍ നിന്നും പൂവ്‌ എത്തിച്ചതോടെ ആയിരത്തില്‍ നിന്ന്‌ മൂവായിരം രൂപ വരെ വില ഉയര്‍ന്നു.

കേരളത്തില്‍ നിന്നാണ്‌ പൂവിന്‌ ഏറ്റവും വലിയ ഡിമാന്റ്‌. കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക്‌ പതിനഞ്ചു ടണ്‍ മുല്ലപ്പൂ ദിനം പ്രതി കയറ്റി അയയ്‌ക്കുന്നുണ്ട്‌. മൊത്തവ്യാപാരികള്‍ക്ക്‌ സാധാരണ കിലോ 20 രൂപ മുതല്‍ ലഭിച്ചു വന്നിരുന്നതാണ്‌ അപ്രതീക്ഷതമായി 3000 രൂപ വരെ ഉയര്‍ന്നത്‌.

പ്രതികൂല കാലാവസ്ഥയാണ്‌ മുല്ലപ്പൂവിന്റെ ലഭ്യത കുറച്ചതെന്ന്‌ വ്യാപാരികള്‍ പറയുന്നു. നാലു വര്‍ഷം മുമ്പ്‌ മുല്ലപ്പൂ വില കിലോ 700 രൂപ വരെ ഉയര്‍ന്നിരുന്നതായി കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷമായി കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ മുല്ലപ്പൂ കച്ചവടം നടത്തുന്ന സമ്പത്ത്‌ പറയുന്നു. സീസണ്‍ അനുസരിച്ചാണ്‌ പൂവിന്റെ വിലയെന്നും ഓണം സീസണില്‍ പൂവിന്റെ വില ഉയരാറുണ്ടെന്നും എന്നാല്‍, അതു കഴിഞ്ഞ്‌ വില ഇടിയുകയാണ്‌ പതിവെന്നും ഫ്‌ളവര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഭാരവാഹി കെകെ അയ്യപ്പന്‍ പറയുന്നു.

1952 -ല്‍ തുടങ്ങിയ കോയമ്പത്തൂര്‍ ഫ്‌ളവര്‍ മാര്‍ക്കറ്റില്‍ 180 അംഗീകൃത സ്റ്റാളുകളാണ്‌ പൂക്കച്ചവടം നടത്തുന്നത്‌. ഗള്‍ഫിലേക്കും മലേഷ്യ, സിംഗപ്പൂര്‍ എന്നിവടങ്ങളിലേക്കും പൂവുകള്‍ കയറ്റുമതി ചെയ്യുന്നവരും ഇവരുടെ ഇടയിലുണ്ട്‌. തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവില്‍, മധുരൈ, ഇൗറോഡ്‌, സത്യമംഗലം, കര്‍ണാടകയിലെ ഹൊസുര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ്‌ കോയമ്പത്തൂരിലേക്ക്‌ മുല്ലപ്പൂ എത്തുന്നത്‌.
ദിവസവും പത്തുലക്ഷം രൂപയ്‌ക്കു മേല്‍ പൂക്കച്ചവടം നടക്കുന്ന കോയമ്പത്തൂര്‍ ഫ്‌ളവര്‍ മാര്‍ക്കറ്റില്‍ വ്യാപാരികള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ പൂ കൃഷി നടത്തുന്ന സാധാരണ കര്‍ഷകന്‌ തുച്ഛമായ വിലയാണ്‌ ലഭിക്കുന്നതെന്ന്‌ പരാതിയുണ്ട്‌. ഇടനിലക്കാരും കമ്മീഷന്‍ ഇനത്തില്‍ വന്‍ തുക ലാഭം കൊയ്യുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ