General News

വാട്‌സ്‌ അപ്‌ ഇനി ഫെയ്‌സ്‌ബുക്കിനു സ്വന്തം

Thu, Feb 20, 2014

Arabianewspaper 440
വാട്‌സ്‌ അപ്‌ ഇനി ഫെയ്‌സ്‌ബുക്കിനു സ്വന്തം
ഷോര്‍ട്‌ മെസേജ്‌ സര്‍വീസായ വാട്‌സ്‌ അപിനെ ഫെയ്‌സ്‌ ബുക്ക്‌ സ്വന്തമാക്കുന്നു. 19 മില്യണ്‍ യുഎസ്‌ ഡോളറിനാണ്‌( ഏകേദശം 118,000 കോടി രൂപ) കച്ചവടം ഉറപ്പിച്ചതെന്ന്‌ ഫെയ്‌സ്‌ ബുക്ക്‌ ഉടമ മാര്‍ക്‌ സകെംബെര്‍ഗ്‌ ഫെയ്‌സ്‌ബുക്കിലൂടെ തന്നെ അറിയിച്ചു.

ഡിജിറ്റല്‍ യുഗത്തിലെ ചരിത്രത്തിലാദ്യമായാണ്‌ ഇത്രയും വലിയ തുകയ്‌ക്ക്‌ ഒരേറ്റടുക്കല്‍ നടക്കുന്നത്‌. ചെറിയ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ചുരുങ്ങിയ കാലംകൊണ്ട്‌ യുവജനങ്ങളുടെ പ്രിയങ്കരമായി മാറുകയായിരുന്നു. സ്വകാര്യതയുള്ള വ്യക്തിഗത ഗ്രൂപ്പുകള്‍ വാട്‌സ്‌ അപിന്റെ പ്രത്യേകതയാണ്‌. ഫെയ്‌സബുക്കിന്റെ മെസഞ്ചറിനേക്കാളും പ്രശ്‌സതമായതിനെ തുടര്‍ന്നാണ്‌ ഫെയ്‌സ്‌ ബുക്ക്‌ ഇക്കാര്യത്തില്‍ തങ്ങളുടെ എതിരാളികളെ വന്‍ വിലകൊടുത്ത്‌ സ്വന്തമാക്കാന്‍ തീരുമാനിച്ചത്‌.

വാട്‌സ്‌ അപും ഫെയ്‌സ്‌ബുക്കും ഇനി മുതല്‍ സംയോജിപ്പിച്ച്‌ ഉപയോഗിക്കാനുകുമെന്ന്‌ സകെംബെര്‍ഗ്‌ അറിയിച്ചു. 45 കോടി ഉപയോക്താക്കളുള്ള വാട്‌സ്‌ അപില്‍ പ്രതിദിനം പത്തുലക്ഷം പേര്‍ പുതുതായി എത്തുന്നുണ്ടെന്നാണ്‌ കണക്കുകള്‍. വാട്‌സ്‌ അപിനെ ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ സ്ഥാപകന്‍ ജാന്‍ കൗണ്‍ ഫെയ്‌സ്‌ബുക്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാകും. 400 കോടി ഡോളര്‍ പണമായും ബാക്കി ഫെയ്‌സ്‌ബുക്ക്‌ ഓഹരികളുമായാണ്‌ കൈമാറ്റം നടക്കുന്നത്‌

Timeline

 

  •  20-02-2014 02:42:14

    വാട്‌സ്ആപ്പ് : യൂസര്‍ ഒന്നിന് ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ !


Advertisement here

Like Facebook Page :
 


Like Facebook


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ