General News

ഫെയ്‌സ്‌ബുക്ക്‌ മേധാവി മാര്‍ക്‌ സകര്‍ബെര്‍ഗ്‌ സംഭാവനയിലും മുമ്പന്‍

Mon, Feb 10, 2014

Arabianewspaper 548
ഫെയ്‌സ്‌ബുക്ക്‌ മേധാവി മാര്‍ക്‌ സകര്‍ബെര്‍ഗ്‌  സംഭാവനയിലും മുമ്പന്‍
സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ വൈബ്‌സൈറ്റായ ഫെയ്‌സ്‌ ബുക്കിന്റെ മേധാവി മാര്‍ക്‌ സകര്‍ബെര്‍ഗ്‌ കാരുണ്യപ്രവര്‍ത്തനത്തില്‍ അമേരിക്കയിലെ മറ്റു സമ്പന്നരെ കടത്തിവെട്ടി. കഴിഞ്ഞ വര്‍ഷം അദ്ദേഹവും ഭാര്യ പ്രിസിലയും ചേര്‍ന്ന്‌ സംഭാവനയായി നല്‍കിയത്‌ ഏകദേശം 970 മില്യണ്‍ യു.എസ്‌ ഡോളറാണെന്ന്‌ (ഏകദേശം 6000 കോടി രൂപ) ദി ക്രോണിക്കിള്‍ ഓഫ്‌ ഫിലാന്ത്രോഫി എന്ന പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാരുണ്യപ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ നടത്തിയവരുടെ പട്ടിക മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ സ്ഥാനം ഇവര്‍ക്കാണ്‌. അമേരിക്കയിലെ ഏറ്റവും വലിയ ഉദാരമനസ്‌കരുടെ പട്ടികയാണ്‌ മാസിക പുറത്തുവിട്ടത്‌.

മൈക്രോസോഫ്‌ടിന്റെ ബില്‍ ഗേറ്റ്‌സ്‌, ഭാര്യ മെലിന്‍ഡ, സിഎന്‍എന്‍ സ്ഥാപകന്‍ ടെഡ്‌ ടര്‍ണര്‍, ബെര്‍ക്ഷെയര്‍ ഹാത്‌ വേ ചെയര്‍മാന്‍ വാരെന്‍ ബഫിറ്റ്‌ ്‌എന്നിവര്‍ ഈ പട്ടികയിലില്ല. മുന്‍ വര്‍ഷങ്ങളിലെ വാഗ്‌ദാനങ്ങള്‍ ഇപ്പോള്‍ കൊടുത്തു തീര്‍ക്കുന്നതിനാലാണിത്‌. ന്യൂയോര്‍ക്‌ മുന്‍ മേയറായ മൈക്കിള്‍ ബ്ലൂംബെര്‍ഗ്‌ നൈകി ചെയര്‍മാന്‍ ഫിലിപ്‌ നൈറ്റ്‌ എന്നിവരും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്‌.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ