Local News

ദക്ഷിണാ മൂര്‍ത്തി സംഗീതോത്സവം - ലോഗോ പ്രകാശനം

Sun, Dec 01, 2013

Arabianewspaper 608
ദക്ഷിണാ മൂര്‍ത്തി സംഗീതോത്സവം - ലോഗോ പ്രകാശനം
പ്രശസ്‌ത സംഗീതഞ്‌ജന്‍ വി.ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ച്‌ പ്രവാസി കലാസ്‌നേഹി സംഘടനയായ വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ നടക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ ലോഗോയുടെ പ്രകാശനം ഭരത്‌ മമ്മൂട്ടി നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ വോയ്‌സ്‌ ചെയര്‍മാന്‍ ടി.എസ്‌ ഉദയന്‍, സെക്രട്ടറി പിന്നണി ഗായകന്‍ ഉദയ്‌ രാമചന്ദ്രന്‍ , വൈക്കം ഗിരീഷ്‌ , സുരേഷ്‌ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു
ദക്ഷിണാമൂര്‍ത്തിയുടെ ഗുരുസന്നിധിയായ വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തില്‍ 2014 ജനുവരി 11,12 തീയതികളിലാണ്‌ സംഗീതോത്സവം. കേരളത്തിനകത്തും പുറത്തും നിന്നും നൂറിലധികം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സര്‍ഗപ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 0091 8301035997

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ