General News
നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
Sat, Mar 31, 2018


ദുഖവെള്ളിയാഴ്ച പ്രാര്‍ത്ഥനകളും പീഡാനഭവ സ്മരണയിലും മുഴുകിയ വിശ്വാസികളോട് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍ ബൈബിളില്‍ വിവരിക്കുന്ന എരിതീയും തിളച്ച എണ്ണയും ഒന്നും ഇല്ലെന്നും നരകം എന്നൊന്ന് ഇല്ലെന്നുമാണ് വത്തിക്കാനില്‍ ലാ റിപ്പബ്ലിക എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.
നരകത്തിന്റെ പേരില്‍ മനുഷ്യനെ ഭയപ്പെടുത്തുകയും അവരെ ആത്മവിശ്വാസത്തവരുമാക്കി തീര്‍ക്കുന്ന പ്രവണതയെയും കുമ്പസാരത്തെക്കുറിച്ചുമുള്ള ചോദ്യത്തിനാണ് മാര്‍പാപ്പയുടെ ഞെട്ടിക്കുന്ന മറുപടി.
നല്ലവര്‍ക്ക് സ്വര്‍ഗവും ചീത്തയായവര്ക്കു നരകവും ഇല്ലേ എന്ന് മാധ്യമ പ്രവര്ത്തകന് എടുത്തു ചോദിച്ചു. നശിച്ച ആത്മാക്കള്‍ക്ക് നിലനില്‍പ്പില്ലെന്നും നരകം എന്നൊന്ന് ഇല്ലെന്നും മാര്‍പാപ്പ മറുപടി പറഞ്ഞു,
ദൈവ സ്നേഹത്തെ തിരിച്ചറിയുന്നവര്‍ ദൈവത്തിനടുത്തേക്ക് പോകും മറ്റുള്ളവരുടെ ആത്മാവു നിലനില്‍ക്കില്ല. ദൈവം ആരോയും നരകത്തില്‍ തള്ളില്ലെന്നും ഇവരേയും മാനസാന്തരപ്പെടുത്തി തന്റെ അടുക്കലേക്ക് എത്തിക്കുകയും ചെയ്യുന്ന സ്നേഹരൂപനാണ് അദ്ദേഹം എന്നും പോപ്പ് പറഞ്ഞു.
എന്നാല്‍, വത്തിക്കാന്‍ ഇത് നിഷേധിച്ചു,. നരകം ഉണ്ടെന്നും പോപ് അങ്ങിനെയാണ് പറഞ്ഞതെന്നും നിരീശ്വരവാദിയായ റിപ്പോര്‍ട്ടര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ യുജിനിയോ സ്കാല്ഫാരിയാണ് ലാ റിപ്പബ്ലികയെില് നരകമില്ലെന്ന് പോപ്പ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
ദുരാത്മക്കളുടെ വിധി എന്തെന്നായാരിന്നു 93 കാരനായ പോപ്പിനോട് ചോദിച്ചത് . നരകം എന്നൊന്ന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാപികളുടെ ആത്മാവ് അപ്രത്യക്ഷ്യമാകുന്ന എന്ന ഒന്നുണ്ട്. പോപ്പ് പറഞ്ഞു.
ഇതോടെ വിശ്വാസികള്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യശരങ്ങളുമായി എത്തി.
പോപ്പുമായി ഔദ്യോഗിക അഭിമുഖം ഉണ്ടായില്ലെന്നും അദ്ദേഹവുമായി സ്വകാര്യ അഭിമുഖമാണ് ഉണ്ടായതെന്നും വത്തിക്കാന്‍ പറഞ്ഞു, അദ്ദേഹത്തോടായി പോപ്പ് സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരമില്ലെന്നും വത്തിക്കാന്‍ പറഞ്ഞു.
അഭിമുഖം വിവാദമായതോടെ വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പും ഇറക്കി. പോപ്പ് പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ സ്വന്തം ഭാവനയില്‍ നിന്നെടുത്ത വാക്കുകള്‍ ഉപയോഗിച്ച് വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. നരകമില്ലെന്ന് പോപ്പ് ഒരിടത്തും പറഞ്ഞിട്ടില്ല. ദുരാത്മക്കള്‍ ദൈവ സ്നേഹത്തില്‍ സ്വര്‍ഗത്തില്‍ എത്തുന്നുവെന്നും പിന്നെ നരകത്തിലേക്ക് എത്തപ്പെടില്ലെന്നും പോപ്പ് പറഞ്ഞു. ഇതിന്നര്‍ത്ഥം നരകമില്ലെ എന്നല്ലെന്നും മാനസാന്തരത്താല്‍ പാപികള്‍ ദുരാത്മക്കാളാകാതെ സ്വര്ഗത്തിലെത്തുകയാണെന്നും പോപ്പ് പറഞ്ഞതായാണ് മനസിലാക്കുന്നത്.
പോപ്പ് പറഞ്ഞത് റെക്കോര്‍ഡു ചെയ്യപ്പെടുകയോ, നോട്ട് എഴുതുകയോ ചെയ്തില്ലെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നതായി കാതോലിക് ന്യൂസ് സര്‍വീസ് പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി

Latest News Tags
Advertisment