General News
അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
Thu, Mar 29, 2018


ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ നാക്കുപിഴ വിടാതെ പിന്തുടരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യുരപ്പയെ വെട്ടിലാക്കിയെങ്കില് ഇക്കുറി പ്രധാനമന്ത്രി മോഡിയെയാണ് കുഴപ്പത്തിലാക്കിയത്.
മോഡി സര്‍ക്കാര്‍ പാവങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ളാദ് ജോഷി പറഞ്ഞത്. അമിത് ഷാ ഹിന്ദിയില്‍ പ്രസംഗിക്കുമ്പോള്‍ കന്നഡയിലേക്ക് മൊഴിമാറ്റിയത് എംപി കൂടിയായ പ്രഹ്ളാദ് ജോഷിയാണ്.
പാവങ്ങള്‍ക്കും ദളിതര്‍ക്കും വേണ്ടി മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് അമിത് ഷാ പറഞ്ഞതെങ്കിലും പരിഭാഷപ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നായി മാറി.
ഇത് സത്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തുന്നതിനിടെയാണ് അഴിമതിക്ക് സമ്മാനം കൊടുത്താല്‍ യെദ്യുരപ്പ സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു വരുമെന്ന് അമിത് ഷാ പറഞ്ഞത്. സിദ്ധ രാമയ്യ സര്‍ക്കാര്‍ എന്നതാണ് യെദ്യുരപ്പയായി അമിത് ഷാ മാറ്റിപ്പറഞ്ഞത്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് എതിരെ പ്രചാരണത്തിനായി ഈ വീഡിയോകള്‍ ഉപയോഗിക്കുകയാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment