General News

യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം

Thu, Mar 29, 2018

Arabianewspaper 10757
യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം

ഭരണഘടന ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ പേര് മാറ്റിയെന്നാരോപിച്ച യുപിയില്‍ വിവാദം. യോഗി ആദിത്യ നാഥ് സര്‍ക്കാരാണ് യുപിയിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇനി മുതല്‍ ഡോ. ഭീംറാവും റാംജി അംബേദ്കര്‍ എന്ന് പൂര്‍ണ രൂപത്തില്‍ ഏഴുതണമെന്ന് ഉത്തരവ് ഇറക്കിയത്.


പേരിന് ഇടയിലുള്ള റാംജി എന്നത് കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


എന്നാല്‍, ഭരണഘടനയുടെ എട്ടാം ഷെഡ്യുളില്‍ എഴുതി ഒപ്പിട്ടിരിക്കുന്നത് ഭീംറാവു രാംജി അംബേദ്കര്‍ എന്നാണെന്ന് യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.


ബിജെപിയും ബിഎസ്പിയും തമ്മ്‌ലുള്ള ദലിത് ആശയ സമയരത്തിന്റെ ഭാഗമാണ് ഈ പേരു മാറ്റം എന്ന് രാഷ്ട്രീയ നിരീിക്ഷകര്‍ കരുതുന്നു.


ബിആര്‍ അംബേദ്കറുടെ പിതാവിന്റെ പേക് റാംജി മായോജി സകപാല്‍ എന്നാണെന്നും മഹാരാഷ്ട്രയിലെ സമ്പ്രദായം അനുസരിച്ച് മക്കളുടെ പേരിന്റെ നടുവില്‍ പിതാവിന്റെ പേര് ചേര്‍ക്കുന്ന പതിവുണ്ടെന്നും രത്‌നഗിരിജില്ലയിലെ അംബാദ് വെ എന്ന ഗ്രാമത്തില്‍ ജനിച്ചതിനാല്‍ പിതാവ് മകന്റെ പേരിനൊപ്പം ഗ്രാമത്തിന്റെ പേരും ചേര്‍ത്ത് അംബാവദേകര്‍ എന്നു ചേര്‍ക്കുകയായിരുന്നുവെന്നും രേഖകളില്‍ പറയുന്നു. ഇത് പിന്നീട് ലോപിച്ച് അംബേദ്കര്‍ എന്നാക്കി മാറിയെന്നും പറയപ്പെടുന്നു


എന്നാല്‍, അവസാനകാലത്ത് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചിരുന്നുവെന്നും ഇത് മനസിലാക്കാതെയാണ് യോഗി സര്‍ക്കാര്‍ ദുരുദ്ദേശപരമായി റാംജി എന്ന പേര് ഉപയോഗിക്കുന്നതെന്നും ബിഎസ്പി ആരോപിക്കുന്നു.


യുപി ഗവര്‍ണര്‍ രാം നായികിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പേരു മാറ്റം നടത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ കത്ത് അയച്ചിരുന്നു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ