General News

കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

Wed, Mar 28, 2018

Arabianewspaper 41262
കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍


ഡാറ്റാ മോഷണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കേംബ്രിഡ്ജ് അനലിറ്റക്കയുടെ സിഇഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയുമായുള്ള പോസ്റ്റര്‍.


നികിസിന്റെ ലണ്ടനിലെ ഓഫീസിലാണ് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. തങ്ങളുടെ കസ്റ്റമറായിട്ടുള്ളവരുടെ പോസ്റ്ററുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


ഫെയ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കേംബ്ിഡ്ജ് അനലിറ്റികയ്‌ക്കെതിരായ ആരോപണം.


ഇപ്പോള്‍ പുറത്തു വന്ന ചിത്രത്തിലാണ് ലണ്ടനിലെ കേംബ്രിഡ്ജ് ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ടെക് ബ്ലോഗര്‍ ജമി ബാര്‍ട്‌ലെറ്റ് ഒരു വര്‍ഷം മുമ്പ് ഒരു ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. ഇതില്‍ നിന്നാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ ഭിത്തിയില്‍ പതിച്ചിരിക്കുന്നതായി കാണുന്നത്.


കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് സെലക്ട് കമ്മറ്റിയുടെ മുന്നില്‍ ഹാഗകായ അനലിറ്റകയുടെ സഹ സ്ഥാപകന്‍ ക്രിസ്റ്റഫര്‍ വയിലി തങ്ങള്‍ക്ക് ഇന്ത്യയില്‍ കോണ്‍ഗ്രസുമായി കരാറുണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിച്ചിരുന്നു.


നേരത്തെ,.ഇക്കാര്യങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. പുതിയ തെളിവുകള്‍ വന്നതോടെ കോണ്‍ഗ്രസ് നാണം കെട്ടിരിക്കുകയാണ്.



<

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ