General News

മലപ്പുറത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Wed, Mar 28, 2018

Arabianewspaper 24348
മലപ്പുറത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

മലപ്പുറത്ത് കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ വാഹനത്തില്‍ സ്‌ഫോടക വസ്തു കടത്തുന്നതിനിടെയാണ് സംഭവം, കോഴിക്കാഷ്ടം കൊണ്ടു പോകുന്ന ലോറിയില്‍ ചാക്കുകള്‍ക്കിടയില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററും ഒളിപ്പിച്ചു വെച്ച നിലയിലാണ് കണ്ടെത്തിയത്.


രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി ഗോഡൗണ്‍ വളഞ്ഞത്. പതിനായിരം ഡിറ്റണേറ്ററുകളും പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കും ഗോഡൗണില്‍ നിന്ന് കണ്ടെടുത്തു.


പാറമടകളില്‍ ഉപയോഗിക്കുന്നതിനാണ് ഇതെന്ന് പ്രാഥമിക നിഗമനം ഉണ്ടെങ്കിലും ഇത്രയും അധികം സ്‌ഫോടക വസ്തു സൂക്ഷിച്ചത് വന്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത്രയും സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാല്‍ അര കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ നാശ നഷ്ടം സംഭവിക്കാമെന്നാണ് സ്‌ഫോടക വസ്തു വിദഗ്ധ്ധര്‍ പറയുന്നത്.


നിലവില്‍ വാഹനത്തിന്റെ ഡ്രൈവറെയും കയറ്റിറക്കുകാരേയും മാത്രമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഗോഡൗണിന്റെ ഉടമ ആരെന്ന് കണ്ടെത്തിയിട്ടില്ല.


 

Tags : Malappuram 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ