General News

കോളജിലെ മാനസിക പീഡനം ; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു,

Tue, Mar 27, 2018

Arabianewspaper 14487
കോളജിലെ മാനസിക പീഡനം ; വിദ്യാര്‍ത്ഥിനി  ആത്മഹത്യ ചെയ്തു,

കോളേജ് അദ്ധ്യാപകരുടേയും സഹപാഠികളുടേയും മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആലത്തൂര്‍ എസ് എന്‍ കോളജ് വിദ്യാര്‍ത്ഥിയാണ് മാനസിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുകയാണെന്ന് എഴുതി വെച്ച് തൂങ്ങി മരിച്ചത്.


വീട്ടിലെ അടുക്കളയിലാണ് എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പുതുപ്പരിയാരം സ്വദേശിനിയുമായ അശ്വതി തൂങ്ങിമരിച്ചത്.


രാവിലെ കോളേജില്‍ പോയ അശ്വതി പതിനൊന്നു മണിയോടെ വീട്ടില്‍ തിരിച്ചെത്തി. അമ്മ സുനിതയും അച്ഛന്‍ മണികണ്ഠനും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി മടങ്ങിയെത്തിയത്. രണ്ട് അദ്ധ്യാപകരുടേയും് അഞ്ച് വിദ്യാര്‍ത്ഥികളുടേയും പേരുകള്‍ ആത്മഹത്യ കുറിപ്പിലുണ്ട്.


പോലീസ് അന്വേഷണം ആരംഭിച്ചു, കേളേജ് പ്രിന്‍സിപ്പല്‍ സ്റ്റാഫ്, അദ്ധ്യാപകര്‍, സഹപാഠികള്‍ എന്നിവരെ ചോദ്യം ചെയ്തു. കത്തില്‍ പേരുള്ളവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു,. അശ്വതിയുമയി യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഇവര്‍ പറയുന്നത്. അശ്വതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ