Entertainment News

കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍

Tue, Mar 27, 2018

Arabianewspaper 38584
കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍

ദിലീപ് പുതിയ ചിത്രമായ കമ്മാര സംഭവത്തില്‍ നീട്ടി വളര്‍ത്തിയ താടിയുമായാണ് പ്രത്യക്ഷപ്പെടുന്നത്. രാമലീലയില്‍ ദിലീപി താടിവെച്ചിരുന്നുവെങ്കിലും രാഷ്ട്രീയക്കാരന്റെ ഗെറ്റപ്പായിരുന്നു ഇത്ില്‍. എന്നാല്‍, കമ്മാര സംഭവത്തില്‍ ദിലീപിന്റെ സ്റ്റൈലിഷ് താടിയാണ്.


ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിനിടയിലാണ് ദിലിപ് ജയിലിലായത്. ജയിലിലെത്തിയ ദിലീപ് ക്ഷൗരം ഉപേക്ഷിച്ചു, നീട്ടിവളര്‍ത്തിയ താടി കണ്ട് പലരും ചോദിച്ചു നിരാശയാണോ ഇതിന് കാരണമെന്ന്. എന്നാല്‍, ദിലിപ് ജയില്‍ മോചിതനായി മടങ്ങിയെത്തി ചില സ്വകാര്യ ചടങ്ങുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടും താടി നീണ്ടു തന്നെ കണ്ടു.


കമ്മാര സംഭവത്തിന്റെ ചിത്രീകരണത്തിനടയിലും താടി ഉണ്ടായിരുന്നു. ഇതോടെയാണ് ചിത്രത്തിനു വേണ്ടിയാണ് ദിലീപി താടി വളര്‍ത്തുന്നതെന്ന് ചിലരെങ്കിലും മനസിലാക്കിയത്.


ഇപ്പോള്‍ കമ്മാര സംഭവത്തിന്റെ ചില സ്റ്റില്ലുകള്‍ പുറത്തു വന്നതോടെയാണ് ദിലീപിന്റെ ഗെറ്റപ്പ് സംസാര വിഷയമായത്. രാമലീലയ്ക്ക് ശേഷമുള്ള ചിത്രമാണ് കമ്മാര സംഭവം, നവാഗത സംവിധായകനായ രതീഷ് അമ്പാട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്,.


ഇതില്‍ 90 കാരനായും ദിലീപ് എത്തുന്നുണ്ട്. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററില്‍ മൂന്നു വിവിധ ഗെറ്റപ്പുകള്‍ വെളിപ്പെട്ടിട്ടുണ്ട്. അഞ്ചു മണിക്കൂര്‍ മേയ്ക്കപ്പിനായി നിത്യവും ചെലവിട്ടാണ് 90 കാരനായി മാറ്റിയെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഗോകുലം മൂവിസ് 20 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപി, ബോബി സിംഹ, സിദ്ധാര്‍ത്ഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നമിത പ്രമോദാണ് നായിക.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ