General News

കര്‍ണാടക തിരഞ്ഞെടുപ്പു തീയതി ബിജെപി ഐടി സെല്‍ മേധാവി മുന്‍കൂട്ടി അറിഞ്ഞു?

Tue, Mar 27, 2018

Arabianewspaper 379
കര്‍ണാടക തിരഞ്ഞെടുപ്പു തീയതി ബിജെപി ഐടി സെല്‍ മേധാവി മുന്‍കൂട്ടി അറിഞ്ഞു?

കര്‍ണാട തിരഞ്ഞെടുപ്പു തീയതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വിറ്ററില്‍ ഡേറ്റ് കുറിച്ചത് വിവാദമായി..


തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പ് എങ്ങിനെയാണ് ഡേറ്റ് നിങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ ടൈംസ് നൗ കാണിക്കുന്നുവെന്നാണ് ഐടി സെല്‍ മേധാവി അമിത് മാളവ്യ മറുപടി നല്‍കിയത്.


ബിജെപി ഐടി സെല്‍ മേധാവി എങ്ങിനെയാണ് തീയതി മുന്‍കൂട്ടി അറിഞ്ഞതെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു, തീയതികള്‍ ലീക്കു ചെയ്യപ്പെട്ടിരിക്കാം എന്നാല്‍ അന്വേഷണത്തിലൂടെ മാത്രമെ ഇത് തെളിയുകയുള്ളുവെന്നും സിഇസി റാവത് പറഞ്ഞു.


ഇക്കാര്യം അന്വേഷിക്കും നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും റാവത് പറഞ്ഞു,. എന്നാല്‍, നിലവില്‍ തിരഞ്ഞെടുപ്പു തീയതികള്‍ ചോരുന്നതിനെതിരെ നടപടി എടുക്കാന്‍ നിയമമില്ല. തീയതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുമുമ്പ് സ്റ്റെനോ ഗ്രാഫര്‍മാരും മറ്റു ചില ഉദ്യോഗസ്ഥരും ഇവ കാണുമെന്നും എന്നാല്‍, തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുന്ന തീയതിക്കു മുമ്പു ഇക്കാര്യങ്ങള്‍ പുറത്തു വരുന്നത് മാത്രമെ ഗൗരവത്തോടെ കാണാനാകുവെന്നും മിനിട്ടുകള്‍ക്ക് മുമ്പോ മണിക്കൂറുകള്‍ക്കു മുമ്പോ ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നതിനെ ഗൗരവമായി കാണാനാവില്ലെന്നും ഇതില്‍ രഹസ്യാത്മകതയില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു,


അതേസമയം, കര്‍ണാടക കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ബി ശ്രീവത്സ്യയും ഏതാണ്ട് ഇതേ സമയത്ത് തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ട്വീറ്റ് ചെയ്തിരുന്നതായും ബിജെപി ഐടി സെല്‍ പറഞ്ഞു, വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്യുന്ന പത്രക്കുറിപ്പ് നേരത്തെ തന്നെ മാധ്യമ സ്ഥാപനങ്ങളിലും മറ്റും ഇ മെയിലായി അയച്ചു നല്‍കാറുണ്ടെന്നും ഇവര്‍ പറയുന്നു. 


ബിജെപി സൂപ്പര്‍ ഇലക്ഷന്‍ കമ്മീഷണറായി മാറിയിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കും മുന്ര് ഇവരുടെ ഐടി സെല്‍ മേധാവി എങ്ങിനെ ഇത് അറിഞ്ഞെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെ വാലെ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ അപകടത്തിലാണെന്നും


തിരഞ്ഞെടുപ്പു കമ്മീഷന്‍ ബിജെപി പ്രസിഡന്റ് അമിത് ഷായ്കക് നോട്ടീസ് അയയ്ക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രണ്‍ദീപ് സിംഗ് സുര്‍ജെ വാലെ ആവശ്യപ്പെട്ടു.


ബിജെപി ഐടി സെല്ലിനെതിരെ കേസ് എടുക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്റെ രഹസ്യ രേഖകള്‍ ചോര്‍ത്തിയതിര് പ്രോസിക്യുട്ട് ചെയ്യണമെന്നും സുര്‍ജെ വാലെ ആവശ്യപ്പെട്ടു. എന്നാല്‍,. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് കര്‍മാടക ഐടി സെല്‍ മേധാവി ബി ശ്രീവത്സ്യ സമാനമായ പോസ്റ്റ് ഇതേ സമയത്തു തന്നെ ട്വിറ്ററില്‍ കുറിച്ചതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.


തനിക്ക് തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് തിരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നല്ലെന്നും പ്രാദേശിക ടിവി ചാനലുകളില്‍ ഈ തീയതികള്‍ എഴുതി കാണിക്കുന്നത് കണ്ടിട്ടാണെന്നും ഇദ്ദേഹം ട്വിറ്ററില്‍ വിശദീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്ത സമ്മേളനം നടത്തുന്നതിന് കുറഞ്ഞത് 20 മിനിട്ട് മുമ്പേ ബിജെപി, കോണ്‍ഗ്രസ് ഐടി സെല്‍ മേധാവികള്‍ ഈ തീയതികള്‍ പുറത്തു വിട്ടതായാണ് ഇത് കാണിക്കുന്നത്. ചില ടിവി ചാനലുകളും തീയതി മിനിട്ടുകള്‍ക്കു മുമ്പു പുറത്തു വിട്ടു.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ