General News

എസ്പിയുമായി സഖ്യത്തിനില്ലെന്ന് മായാവതി

Tue, Mar 27, 2018

Arabianewspaper 351
എസ്പിയുമായി സഖ്യത്തിനില്ലെന്ന് മായാവതി

ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പുകളിലൊന്നും തന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്നും പാര്‍ട്ടി അണികളോട് വോട്ടു ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും ബിഎസ്പി നേതാവ് മായാവതി. 2019 ലും എസ്പിയുമായി നീക്കുപോക്കില്ലെന്ന സൂചനയാണ് മായാവതി നല്‍കുന്നത്.


സമാജ് വാദി പാര്‍ട്ടിയുമായി വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സഖ്യത്തിലേര്‍പ്പെടുമെന്ന് പറഞ്ഞിരുന്നന മായാവതി പൊടുന്നനെ നിലപാട് മാറ്റിയത് ഏവരേയും അത്ഭുതപ്പെടുത്തി.


അടുത്തു തന്നെ നടക്കുന്ന കെയ് രാന ലോക് സഭാ തിരഞ്ഞെടുപ്പിലും നൂര്‍പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പിയുടെ പിന്തുണ ലഭിക്കുമെന്ന കണക്കു കൂട്ടലിലലായിരുന്നു എസ്പി.


ഇന്നലെ വരെ ഇതിന് അനുകൂലമായ നിലപാടായിരുന്നു ബിഎസ്പിയുടേതെങ്കിലും ഇന്ന് നേരം പുലര്‍ന്നതോടെ മായാവാതി നിലപാടു മാറ്റുകയായിരുന്നു.


അടുത്തിടെ ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ തിറഞ്ഞെടുപ്പുകളില്‍ ബിജെപിയെ തറപ്പറ്റിക്കാന്‍ എസ്പി -ബിഎസ്പി കൂട്ടുക്കെട്ടിന് സാധിച്ചിരുന്നു.


എന്നാല്‍, അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എസ്പിക്ക് സാധിച്ചില്ല. ഇതാണ് മായാവതിയെ മാറ്റിചിന്തിപ്പിക്കുന്നതെന്ന് റി്‌പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


 

Tags : SP-BSP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ