General News

കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12ന് വോട്ടെണ്ണല്‍ 15 ന്

Tue, Mar 27, 2018

Arabianewspaper 5088
കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12ന് വോട്ടെണ്ണല്‍ 15 ന്

കര്‍ണാടകയില്‍ മെയ് 12 ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടെണ്ണല്‍ മെയ് പതിനഞ്ചിന് നടക്കും.


മെയ് 28 ന് നിയമസഭയുടെ കാലാവധി തീരുന്നതിനാലാല്‍ മെയ് അവസാന വാരത്തിനു മുമ്പ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചനയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ മാതൃക പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരും. ഏപ്രില്‍ 17 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും,. ഏപ്രില്‍ 27 നായിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്താണ് തിയതി പ്രഖ്യാപിച്ചത്.


കര്‍ണാകയില്‍ 4.96 കോടി വോട്ടര്‍മാരാണ് ഉള്ളത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കേന്ദ്ര സേനയെ വിന്യസിക്കും. എല്ലാ ബൂുത്തുകളിലും വോട്ട് ചെയ്തവര്‍ക്ക് നല്‍കുന്ന വിപാറ്റ് സംവിധാനം ഉണ്ടായിരിക്കും. ഒരേ പേരിലുള്ള സ്ഥാനാര്‍ത്ഥികളെ തുടര്‍ന്ന് വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ചിഹ്നത്തോട് ഒപ്പം ഉണ്ടാകും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ