General News

പോലീസ്‌കാര്‍ക്ക് പ്രായോഗിക പരിശീലനം ആരംഭിച്ചു

Tue, Mar 27, 2018

Arabianewspaper 6677
പോലീസ്‌കാര്‍ക്ക് പ്രായോഗിക  പരിശീലനം ആരംഭിച്ചു

കേരളത്തിലെ പോലീസുകാര്‍ക്ക് പൊതുജനങ്ങളുമായി ഇടപെടുന്നതിനുള്ള പ്രായോഗിക പരിശീലനത്തിന് തുടക്കമായി,. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചു.


പോലീസുകാര്‍ക്ക് വ്യക്തിഗത സ്വഭാവത്തെക്കുറിച്ചും നല്ലനടപ്പിനെ കുറിച്ചും പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുക്കം. പരിശീലനം തുടര്‍ന്നും കൊണ്ടുപോകും.


പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുകയും പ്രതിപക്ഷം നിയമസഭയില്‍ പോലീസിനെ വിമര്‍ശിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിപി ഇടപെട്ടത്.


വാഹന പരിശോധന നടത്തുന്ന വേളയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും രപെരുമാറ്റ രീതികളും പോലീസ് പാലിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.


ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ വാഹന പരിശോധനയ്ക്കിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതും ഗവര്‍ണറുടെ വാഹന വ്യുഹത്തിന് കടന്നു പോകാന്‍ വഴിയൊരുക്കുന്നതിനിടെ മുതിര്‍ന്ന പൗരനായ റിട്ടയേഡ് റെയില്‍ വേ സ്റ്റേഷന്‍ മാസ്റ്ററെ ട്രാഫിക് പോലീസ് മര്‍ദ്ദിച്ചതും ഈരാറ്റു പേട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിന് പിടികൂടിയവരെ അസഭ്യം പറഞ്ഞതും ഉള്‍പ്പടെ നിരവധി സംഭവങ്ങളാണ് അടുത്തിടെ പോലീസിനെതിരെ ആക്ഷേപം ഉയര്‍ന്നത്.


ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചത്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാനാണ് ബോധവല്‍ക്കരണവും പരിശീലനവും നല്‍കുന്നതെന്ന് ഡിജിപി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ