General News

ആറ്റിങ്ങലില്‍ നാടന്‍ പാട്ടുകലാകാരനെ വെട്ടിക്കൊന്നു

Tue, Mar 27, 2018

Arabianewspaper 6937
ആറ്റിങ്ങലില്‍ നാടന്‍ പാട്ടുകലാകാരനെ വെട്ടിക്കൊന്നു

ആര്‍ജെയും നാടന്‍പാട്ടുകലാകാരനുമായ രാജേഷ് ( രസികന്‍ രാജേഷ് -37) എന്ന യുവാവിനെ ആറ്റിങ്ങലില്‍ വെട്ടിക്കൊന്നു. പുലര്‍ച്ചെയാണ് സംഭവം. രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ എത്തിയ സംഘമാണ് ഇയാളെ വെട്ടിയത്.


നാടന്‍ പാട്ട് കലാസംഘത്തിന്റെ ഗാനമേളകളില്‍ സ്ഥിരം ഗായകനും റേഡിയോ ജോക്കിയുമായിരുന്നു രാജേഷ്.


ഉത്സരവ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് പിന്തുടര്‍ന്ന് എത്തിയ സംഘം ഇയാളെ വെട്ടിക്കൊന്നത്.


അക്രമി സംഘം എത്തിയത് ചുവന്ന സ്വിഫ്ട് കാറിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്സവ സ്ഥലത്തെ കശപിശ കൊലപാതരത്തില്‍ കലാശിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു,.


പരിക്കേറ്റ് സുഹൃത്ത് കുട്ടന്‍ അ.യല്‍ക്കാരെ വിളിച്ചുണര്‍ത്തി രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാായില്ല.


മിമിക്രി കലാകാരനുമായ രാജേഷ് സ്വന്തം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയാ മെട്രോയില്‍ എത്തിയ ഉടനെയാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടന്‍ എന്ന സുഹൃത്ത് അയല്‍പക്കത്തുള്ളവരെ വിളിച്ചുണര്‍ത്തി അക്രമസംഭവത്തെ കുറിച്ച് പറയുകയായിരുന്നു.


കലാപരിപാടിക്ക് ശേഷം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ എത്തി സാമഗ്രികള്‍ ഇറക്കി വെയ്ക്കുന്നതിനിടെയാമ് ആക്രമണം. തുടര്‍ന്ന പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ട് തടഞ്ഞ കുട്ടനും പരിക്കു പറ്റി.


വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടതായും സംശയമുണ്ട്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ