General News

ലിംഗായത്ത് വോട്ടുകള്‍ പെട്ടിയില്‍, 126സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ്

Mon, Mar 26, 2018

Arabianewspaper 7023
ലിംഗായത്ത് വോട്ടുകള്‍ പെട്ടിയില്‍, 126സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ്

ലിംഗായത്ത് വോട്ടുകള്‍ ഇക്കുറി തങ്ങളുടെ പെട്ടിയില്‍ വന്നു വീഴുമെന്ന് കോണ്‍ഗ്രസ് ഇന്റേണല്‍ സര്‍വ്വെ. മാര്‍ട്ട് രണ്ടാം വാരം നടത്തിയ സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന് 46 ശതമാനം വോട്ടുകല്‍ ലഭിക്കുമെന്നുമാണ്. ഇങ്ങിനെ ലഭിച്ചാല്‍ 225 അംഗ സഭയില്‍ 126 സീറ്റുകള്‍ തങ്ങള്‍ക്ക് സ്വന്തമാക്കാനാകുമെന്നും ഭരണത്തുടര്‍ച്ചലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.


2013 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇക്കുറി ലഭിക്കുന്നത് ലിംഗായത്ത് സമുദായത്തെ ന്യുനപക്ഷ മതവിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഫലമാണെന്നും ലിംഗായത്തുകളില്‍ അറുപതു ശതമാനവും കോണ്‍ഗ്രസിന് അനുകൂലമാണെന്നും പാര്‍ട്ടി നിയോഗിച്ച സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു.


ബാങ്ക് കുംഭകോണവും നീരവ് മോഡി വിഷയവും മൂലം ബിജെപിക്ക് കൈയ്യിലുള്ള സീറ്റുകളും നഷ്ടപ്പെടും. കോണ്‍ഗ്രസിന് വേണ്ടി സര്‍വ്വെ നടത്തിയ കമ്പനിയുടെ പേര് സി ഫോറെ എന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ബിജെപിക്ക് 70 സീറ്റുകളും ജനതാദള്‍ എസിന് 27 സീറ്റുകളും ലഭിക്കും.


2013 ല്‍ ബിജെപിക്കും ജനതാദള്‍ എസിനും 40 സീറ്റുകള്‍ വീതമാണ് ലഭിച്ചത്.


ഒമ്പത് മാസം മുമ്പ് ഇതേ ഏജന്‍സി നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസിന് 10-132 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. ബിജെപിക്ക് 50-72 സീറ്റുകളും ജനതാദളിന് 24 -30 സീറ്റുകളും ലഭിക്കുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു.


സംസ്ഥാനത്തെ 225 മണ്ഡലങ്ങളിലെ 154 എണ്ണം തിരഞ്ഞെടുത്ത് 22,357 പേരെ നേരിട്ട് ചെന്ന് കണ്ട് ചോദിച്ചാണ് സര്‍വ്വെ നടത്തിയതെന്ന് സി ഫോറെ പറയുന്നു.


ഇതില്‍ 326 പോളിംഗ് ബുത്തുകള്‍ നഗരങ്ങളിലും 977 ബുത്തുകള്‍ ഗ്രാമങ്ങളിലും ഉള്ളതായിരുന്നു. 2013 ല്‍ കോണ്‍ഗ്രസിന്റെ വിജയം പ്രവചിച്ച ഏജന്‍സിയാണ് സി ഫോരെ. കോണ്‍ഗ്രസിന് 119-120 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. കോണ്‍ഗ്രസ് 122 സീറ്റുകളോടെ ഭരണത്തിലേറുകയായിരുന്നു.


ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ലിംഗായത്ത് മഠത്തില്‍ എത്തി മുതിര്‍ന്ന സ്വാമിയുടമായി കൂടിക്കാഴ്ച നടത്തിയ ദിവസമാണ് കോണ്‍ഗ്രസ് തങ്ങളുടെ ഇന്റേണല്‍ സര്‍വ്വെ ഫലം പുറത്തു വിട്ടത്.


എന്നാല്‍, കോണ്‍ഗ്രസ് സ്വപ്‌നം കണ്ടോട്ടെയെന്നും യാഥാര്‍ത്ഥ്യം താമസിയാതെ അവരുടെ തലയ്ക്കടിച്ചോളുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി എസ് യെദ്യുരപ്പ പറഞ്ഞു. 


സര്‍വ്വെ പ്രഹസനമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേശകന്‍ കെപയ്യയുടെ സുഹുത്താണ് ഈ സര്‍വ്വെ ഏജന്‍സി നടത്തുന്നതെന്നും കോണ്‍ഗ്രസ് 230 സീറ്റുകള്‍ വിജയിക്കുമെന്ന് പ്രവചിക്കാനും അവര്‍ക്കാകുമെന്ന് ജനതാദള്‍ എസ് നേതാവ് കുമാര സ്വാമി പറഞ്ഞു,


ജനാധിപത്യ വ്യവസ്ഥതിയിയില്‍ കോണ്‍ഗ്രസാണ് ബിജെപിയേക്കാള്‍ ഭീഷണിയെന്നും ജനതാദള്‍ എസും ബിജെപിയും യുപിയില്‍ എസ്പിയും ബിഎസ്പിയും രുമിച്ചതു പോലെ തിരഞ്ഞെടുപ്പിനൊരുമിച്ചാല്‍ കോണ്‍ഗ്രസ് ഒലിച്ചു പോകുമെന്നും കുമാര സ്വാമി പറഞ്ഞു. ജനതാളിന്റെ ഏഴ് എഴ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കുമാരസ്വാമി കോണ്‍ഗ്രസുമായി കടുത്ത ശത്രുതയിലാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ