General News

ഡാറ്റാ ചോര്‍ച്ച ; കോണ്‍ഗ്രസ് ആപ് പിന്‍വലിച്ചു, മോഡി ആപ് സുരക്ഷിതമെന്ന് ബിജെപി

Mon, Mar 26, 2018

Arabianewspaper 5134
ഡാറ്റാ ചോര്‍ച്ച ; കോണ്‍ഗ്രസ് ആപ് പിന്‍വലിച്ചു,

ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസ് കമ്പനിക്ക് കൈമാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി വെട്ടിലായി.


നരേന്ദ്ര മോഡിയുടെ ആപിലെ വിവരങ്ങള്‍ യുഎസ് കമ്പനിക്ക് കൈമാറുന്നുവെന്ന് വിവരം പുറത്തുവിട്ട ഫ്രഞ്ച് എത്തിക്കല്‍ ഹാക്കര്‍ എലിയറ്റ് ആന്‍ഡേഴ്‌സണ്‍ കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ് വിവരങ്ങള്‍ സിംഗപുരിലെ കമ്പനിക്കാണ് കൈമാറുന്നതെന്ന് വിവരം പുറത്തുവിട്ടു.



ഇതോടെ വെട്ടിലായ രാഹുല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് പിന്‍വലിച്ചു,. നമോ ആപ് ഡിലീറ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ കാംപെയ്ന്‍ തുടങ്ങുകയും ചെയ്തതിനു പിന്നാലെ നരേന്ദ്ര മോഡി ആപില്‍ യാതൊരു വിവരങ്ങളും ചോര്‍ത്തുന്നില്ലെന്നും ഇന്ത്യന്‍ സെര്‍വറിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ബിജെപി അവകാശപ്പെട്ടു.


ഇതു കൂടാതെ അപ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നത് ഓപ്ഷണലാണെന്നും ഗസ്റ്റ് എന്ന രീതിയില്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യാമെന്നും ബിജെപി വ്യക്തമാക്കി രംഗത്തു വന്നു. കോണ്‍ഗ്രസ് ക്യാംപെയിനെ തുടര്‍ന്ന് നമോ ആപ് ഡിലീറ്റ് ചെയ്യുകയല്ല ഉണ്ടായത്. വന്‍ തോതില്‍ കൂടുതല്‍ പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുകയാണെന്നും ബിജെപി ഗുഗിള്‍ പ്ലേ സ്റ്റോറിലെ ഗ്രാഫ് പുറത്തു വിട്ടു കൊണ്ട് പ്രതിരോധിച്ചു.


ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആപ് ഡാറ്റകള്‍ സിംഗപൂരിലെ സെര്‍വറിലേക്ക് സ്റ്റോര്‍ ചെയ്യുന്നതായുള്ള രേഖകളുമായി ബിജെപി ഐടി സെല്‍ രംഗത്തു വന്നത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ പരിഹസിച്ച് രംഗത്തു വന്നിട്ടുണ്ട്.


നമോ ആപ് പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്ത രാഹുലിന് സ്വന്തം പാര്‍ട്ടിയുടെ ആപ് പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണെന്നായിരുന്നു പരിഹാസം.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ