General News

കൂട്ടമാനഭംഗവും, നീലച്ചിത്ര നിര്‍മാണവും, ദിലിപിന് ദൃശ്യങ്ങള്‍ നല്‍കരുത്

Mon, Mar 26, 2018

Arabianewspaper 4268
കൂട്ടമാനഭംഗവും, നീലച്ചിത്ര നിര്‍മാണവും, ദിലിപിന് ദൃശ്യങ്ങള്‍ നല്‍കരുത്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യുഷന്‍ തടസവാദം ഉന്നയിച്ചു,. നടിയെ ആക്രമിച്ചത് കൂട്ടമാനഭംദവും, നീലച്ചിത്ര നിര്‍മാണവും ആണെന്നും പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം ആ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാതിനാല്‍ നല്‍കരുതെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ പറഞ്ഞു,


മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുക മാത്രമാണ് പ്രതിഭാഗത്തിന്റെ ലക്ഷ്യം. ദൃശ്യങ്ങളില്ലാതെ കേസ് തെളിയിക്കാനാകുമെന്നും പ്രോസിക്യുഷന്‍ പറഞ്ഞു,. പ്രതിയുടെ അവകാശങ്ങളെക്കാള്‍ ഇരയുടെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.


ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത് ഇതില്‍ എഡിറ്റിംഗ് നടന്നതായുള്ള സംശയമുള്ളതിനാലാണെന്നും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അതില്‍ സ്ത്രീകളുടെ ശബ്ദങ്ങള്‍ കേട്ടു. ഇത് ആരുടെയൊക്കെയാണെന്ന് കണ്ടെത്തണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത എഡിറ്റ് ചെയ്ത് കുറച്ചിരുന്നു. പുരുഷ ശബ്ദങ്ങള്‍ എഡിറ്റ് ചെയ്തു കയറ്റിയിട്ടുണ്ട്. ഇത്തരം സംശയങ്ങള്‍ ദുരികരിക്കാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു,


ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ചു ഒരിക്കല്‍ പരിശോധിച്ചതല്ലെയെന്നും ദൃശ്യമങ്ങള്‍ ഇനി എന്തിനാണ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചതിന് മറുപടിയായാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇങ്ങിനെ ബോധിപ്പിച്ചത്.


നേരത്തെ, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റു കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.


കേസ് വിചാരണ വൈകിരപ്പിക്കാനുള്ള ദിലീപിന്റെ തന്ത്രമാണിതെന്ന് പ്രോസിക്യുഷന്‍ ആരോപിച്ചിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മറ്റും ലഭിച്ചില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാകുമെന്നും ദിലിപ് കോടതിയില്‍ ബോധിപ്പിച്ചു,


വൈദ്യ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് രേഖകള്‍ ദിലിപിന് കൈമാറാന്‍ കോടതിി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, രേഖകള്‍ ലഭിച്ചില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ