General News

ബംഗലൂരില്‍ കാണാതായ മലയാളി ഒല ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

Mon, Mar 26, 2018

Arabianewspaper 4418
ബംഗലൂരില്‍ കാണാതായ മലയാളി ഒല ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

ബംഗലൂരില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെടുത്തു. തൃശൂര്‍ സ്വദേശി റിന്‍സന്റെ മൃതദേഹമാണ് കണ്ടെത്തിയത്.


കര്‍ണാടക -തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസുരില്‍ ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


അതേസമയം, ഒല കമ്പനിക്കു വേണ്ടി ഓടുന്ന കാര്‍ കണ്ടെത്തിയിട്ടില്ല. കാണായ ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് മൃതദേഹം ഓടയില്‍ നിന്നും ലഭിച്ചത്. ശരീരത്തില്‍ മുറിവുകളുണ്ട്.


കഴിഞ്ഞ പതിനെട്ടിനാണ് റിന്‍സനെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയത്. ഫോണ്‍ സ്വിച്ച് ഓഫായിരുന്നതും വാഹനത്തിന്റെ ജിപിഎസ് സംവിധാനം തകരാറിലായതും ദുരുഹത വര്‍ദ്ധിപ്പിച്ചിരുന്നു.


പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തിന് താല്‍പര്യം കാണിച്ചില്ലെന്ന് റിന്‍സന്റെ മാതാപിതാക്കള്‍ പറയുന്നു. പതിനെട്ടിന് രാത്രി പതിനൊന്നിന് ട്രിപ്പു പോകുകയും ഓട്ടം പൂര്‍ത്തിയാക്കിയതായും കമ്പനിക്ക് വിവരം ലഭിച്ചിരുന്നു.


ഇതു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ റിന്‍സണിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു.

Tags : Cab driver 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ