General News

റഷ്യയിലെ ഷോപ്പിംഗ് മാളില്‍ വന്‍ അഗ്നിബാധ: നിരവധി മരണം

Mon, Mar 26, 2018

Arabianewspaper 4523
റഷ്യയിലെ ഷോപ്പിംഗ് മാളില്‍ വന്‍ അഗ്നിബാധ: നിരവധി മരണം

റഷ്യയിലെ കെമറൂവ് നഗരത്തിലെ ഷോപ്പിംഗ് മാളില്‍ ഉണ്ടായ അഗ്നിബാധയില്‍ നിരവധി മരണം. സുരക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. നിരവധി കുട്ടികളെ കാണാതായാണ് വിവരം.


53 പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിച്ചിരുന്ന പക്ഷി-മൃഗശാലയിലെ ഇരുന്നൂറോളം മൃഗങ്ങളും കൊലപ്പെട്ടിട്ടുണ്ട്.


പതിനൊന്നോളം കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 64 പേരെ കാണാനില്ലെന്നാണ് സൂചന. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ ഇനിയും ജീവനോടെ ആരേയെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്ന് രക്ഷപ്രവര്‍ത്തകര്‍ പറയുന്നു.


ഷാപ്പിംഗി മാളിലെ എസിയില്‍ നിന്ന് വിഷ വാതകം പുറത്തു വരാനും മറ്റും സാധ്യതയുണ്ട്. പുകമൂലം ശ്വാസം തടസം ഉണ്ടായാണ് കുട്ടികള്‍ മരിച്ചതെന്നും മാളില്‍ നിന്ന് വന്‍ പുകയാണ് ഉയരുന്നത്.



കുട്ടികളുടെ കളി സ്ഥലത്തു നിന്നുമാണ് തീ ഉയര്‍ന്നത്. കളിക്കുന്നതിനെ ഒരു കുട്ടി തറയില്‍ നിന്നും ലഭിച്ച ഗ്യാസ് ലൈറ്റര്‍ കത്തിച്ചതാണ് ട്രാംപാലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍,. ഇലക്ട്രികല്‍ ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നും പറയപ്പെടുന്നുയ.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ