General News

ആധാര്‍: കണ്ണന്താനത്തിന്റെ പരാമര്‍ശം വിവാദത്തില്‍

Mon, Mar 26, 2018

കണ്ണന്താനത്തിന്റെ പരാമര്‍ശം വിവാദത്തില്‍

അമേരിക്കന്‍ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പത്തു പേജുള്ള അപേക്ഷയില്‍ വാട്‌സ്ആപ് , ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടു മുഴുവന്‍ നല്‍കുമ്പോള്‍ കുഴപ്പമില്ലാത്തവരാണ് പേരും മേല്‍വിലാസവും കൈവിരലടയാളവും നല്‍കുമ്പോള്‍ സ്വകാര്യതയെ കുറിച്ച് വേവലാതിപ്പെടുന്നതെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം വിവാദമായി.


വിമാനത്താവളത്തില്‍ വസ്ത്രമഴിച്ചുള്ള ദേഹപരിശോധന പോലും നടക്കുന്നുണ്ട്. സായ്പിന്റെ മുന്നില്‍ ഇതിനൊക്കെ നിന്നു കൊടുക്കുന്നവര്‍ ഇന്ത്യയിലെ സ്വന്തം സര്‍ക്കാര്‍ മിനിമം വിവരങ്ങള്‍ ചോദിക്കുമ്പോള്‍ സ്വാകര്യതയുടെ ലംഘനമാണെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയാണെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നത്.


അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ഇന്ത്യക്കാരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ