General News

സമരം വ്യാപിപ്പിക്കും, ലോംഗ് മാര്‍ച്ച് നടത്തും -വയല്‍ക്കിളികള്‍

Mon, Mar 26, 2018

Arabianewspaper 4854
സമരം വ്യാപിപ്പിക്കും, ലോംഗ് മാര്‍ച്ച് നടത്തും -വയല്‍ക്കിളികള്‍

തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കീഴാറ്റൂരില്‍ നിന്ന് തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വയല്‍ക്കിളികള്‍. വികസനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കര്‍ഷകരുടേയും ഉടമസ്ഥരുടെയും സമ്മതി പത്രം നിര്‍ബന്ധമാക്കിയ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച അവിടുത്തെ സര്‍ക്കാരിന്റെ മാത്രൃകയില്‍ കേരളത്തിലും ഇത് നിര്‍ബന്ധമാക്കണമെന്ന് വയല്‍ക്കിളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇത് ദേശീയ പാതയ്ക്ക് വേണ്ടി നിലവില്‍ മലപ്പുറത്തും ഗെയില്‍ പൈപ്പ് ഇടുന്നതിന് കോഴിക്കോടും മറ്റും നടന്ന സമരത്തിന് ശക്തി പകരുമെന്നാണ് കരുതുന്നത്. സമാനമായി ആവശ്യം ഉന്നയിക്കുന്നവരെ ഉള്‍പ്പെടുത്തി ലോംഗ് മാര്‍ച്ച് എന്ന ആശയം വയല്‍ക്കിളികളുടെ മേല്‍ ഉയര്‍ന്നു വരുന്നുണ്ട്.


ഇതിനായി വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മലപ്പുറത്ത് റോഡ് സമരത്തിന് മുന്‍കൈ എടുത്ത മുസ്ലീം ലീഗും ഒരുമിക്കുന്നുണ്ട്. എന്നാല്‍,. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവരുമൊന്നിച്ച് സമരത്തില്‍ ഏര്‍പ്പെടാന്‍ ബിജെപി ഒരുക്കമല്ല.


ഇതിനാല്‍, സമരത്തെ ഹൈജാക് ചെയ്ത് തങ്ങളുടെ ഇഷ്ടപ്രകാരം കൊണ്ടു പോകാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കത്തെ തകര്‍ക്കാന്‍ സിപിഎം ശ്രമം ആരംഭിച്ചിട്ടുണ്ട്.


എന്നാല്‍, കീഴാറ്റൂര്‍ സമരത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് അറിയാതെ യുഡിഎഫ് ഇരുട്ടില്‍ തപ്പുകയാണ്. കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയമായി തങ്ങള്‍ക്ക് ദോഷമാകുമെന്ന് കോണ്‍ഗ്രസിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിഎം സുധീരന്‍ മാത്രമാണ് സമരത്തിന് മുന്‍പന്തിയില്‍ എത്തിയത്.


കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായവര്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ എത്തി സമരക്കാരെ കണ്ടുവെങ്കിലും സമരത്തില്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് സമരത്തില്‍ നിന്നും വിട്ടു നിന്നാല്‍ പ്രതിപക്ഷത്തിന്റെ സ്‌പെയിസിലേക്ക് ബിജെപി എത്തുമെന്നാണ് കോണ്‍ഗ്രസിലെ ചിലര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ