General News

അസഭ്യ വര്‍ഷം ജനമൈത്രി എസ് ഐക്ക് സസ്‌പെന്‍ഷന്‍

Mon, Mar 26, 2018

Arabianewspaper 190
അസഭ്യ വര്‍ഷം ജനമൈത്രി എസ് ഐക്ക് സസ്‌പെന്‍ഷന്‍

ഇരാറ്റു പേട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐക്ക് ആഭ്യന്തര വകുപ്പിന്റെ സസ്‌പെന്‍ഷന്‍,. ഹെല്‍മെറ്റ് വെയ്ക്കാതെ ബൈക്കോടിച്ചവരെ പിടികൂടുകയും ബൈക്ക് വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യ വര്‍ഷം നടത്തുകയുമാണ് എസ് ഐ മഞ്ജുനാഥ് ചെയ്തത്.


വാഹന പരിശോധനയില്‍ പെറ്റിക്കേസില്‍ പിടികൂടുന്നവരോട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ഇത്തരത്തില്‍ പെരുമാറിയത് പോലീസ് സേനയ്ക്ക തന്നെ നാണക്കേടാണ് വരുത്തിവെച്ചതെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.


പിന്നിലുണ്ടായിരുന്നയാള്‍ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് എസ് ഐ കുടുങ്ങിയത്.


പെറ്റികേസുകളില്‍ പെടുന്നവരോട് മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിന് എതിരായാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.


ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ രണ്ടു ജീവനുകള്‍ അടുത്തിടെ പൊലിഞ്ഞിരുന്നു,. വാഹനം നിര്‍ത്താന്‍ വേണ്ടി ജീപ്പ് വട്ടം വെച്ചതിനെ തുടര്‍ന്ന് ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു. പാതിരപ്പള്ളി സ്വദേശി വിച്ചു സുമി എന്നിവരാണ് മരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം കോട്ടയ്ക്കലില്‍ വിഐപി വാഹന വ്യൂഹത്തിന് വഴിയൊരുക്കിയ ട്രാഫിക് പോലീസ് യാത്രികന്റെ മൂക്കിടിത്ത് തകര്‍ത്ത സംഭവവും വിവാദമായിരുന്നു.


ഈ കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ