General News

സിംഗപൂര്‍ പാര്‍ലമെന്റ് ഫെയ്‌സ്ബുക്ക് മേധാവികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു

Sun, Mar 25, 2018

Arabianewspaper 5266
സിംഗപൂര്‍ പാര്‍ലമെന്റ് ഫെയ്‌സ്ബുക്ക് മേധാവികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു

സിംഗപ്പൂര്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മറ്റിക്കു മുമ്പാകെ സോഷ്യല്‍ മീഡിയ മേധാവികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ അതിരൂക്ഷമായും കര്‍ക്കശമായും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രിയും നിയമ മന്ത്രിയും സെലക്ട് കമ്മറ്റി അംഗവുമായ കെ ഷണ്‍മുഖം മുന്നറിയിപ്പിനു തുല്യമായ സന്ദേശമാണ് കൈമാറിയത്.


ഗൂഗിള്‍ ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ എന്നിവരുടെ ഉന്നത പ്രതിനിധികളാണ് പാര്‍ലമെന്റ് സമിതിക്കു മുമ്പാകെ വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞത്.


വ്യാജ വാര്‍ത്തകള്‍ പരത്തുന്നതിനെതിരെ നിയമം കൊണ്ടുവരുന്നത് പ്രശ്‌ന പരിഹാരമല്ലെന്ന് ഏഷ്യ ഇന്റര്‍നെറ്റ് കൊയലേഷന്‍ ബോധിപ്പിച്ചു,.


വ്യാജ വിവരങ്ങളും വാര്‍ത്തകളും കൈമാറുന്നവരെ തടയാന്‍ സ്വയം നിയന്ത്രിത സംവിധാനം കൊണ്ടു വരുകയാണ് വേണ്ടതെന്നും സോഷ്യല്‍ മീഡിയ ശക്തികള്‍ പറഞ്ഞു.


കേംബ്രിഡ്ജ് അനലിറ്റിക എന്ന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സ്ഥാപനം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയതും വ്യാജ വാര്‍ത്തകള്‍ പരത്തിയതും നിയമമന്ത്രി കൂടിയായ കെ ഷണ്‍മുഖം ഫെയ്‌സബുക്കിനു വേണ്ടി ഹാജരായ വൈസ് പ്രസിഡന്റ് സൈമണ്‍ മില്‍നറെ നിര്‍ത്തിപൊരിച്ചു,.


വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി സ്വാീകരിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവുമാണ് തന്റെ മുന്‍ഗണന എന്നും സുപ്രീം കോടതി അഭിഭാഷകനുമായിരുന്ന കെ ഷണ്‍മുഖം പറഞ്ഞു.


നേരത്തെ, യുഎസിലും യുകെ യിലും സമാനമായ സംഭവത്തില്‍ ഫെയ്‌സ്ബുക്ക് മേധാവികള്‍ വളരെ കുറച്ചു സത്യമാത്രമാണ് പറഞ്ഞതെന്നും സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറഞ്ഞതിന് കടക വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഞങ്ങള്‍ പ്രസ്താവനകളില്ല പ്രവര്‍ത്തിയിലാണ് വിശ്വസിക്കുന്നതെന്നും കെ ഷണ്‍മുഖം പറഞ്ഞു.


പ്രതിരോധത്തിലായ ഫെയ്‌സ്ബുക്ക് പ്രതിനിധി ബ്രിട്ടനിലും, യുഎസിലും തന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് സിംഗപ്പൂരില്‍ പ്രസ്‌കതമല്ലെന്ന പറഞ്ഞെങ്കിലും കെ ഷണ്‍മുഖം ഇതിനെ സമ്മതിച്ചു കൊടുത്തില്ല. ലോകമെമ്പാടും നിങ്ങളുടെ പെരുമാറ്റം എന്താണെന്ന് തങ്ങള്‍ നിരീക്ഷിക്കുമെന്നും ഇതും കണക്കിലെടുത്തായിരിക്കും തങ്ങളുടെ നടപടികള്‍ എന്നും അദ്ദേഹം പറഞ്ഞു.


ഫെയ്‌സ്ബുക്കിനെ വിശ്വസിക്കണമെങ്കില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും സിഗപ്പൂര്‍ സര്‍ക്കാര്‍ നിങ്ങളെ വിശ്വസിക്കാമെന്നും പക്ഷേ, സത്യം മാത്രം ബോധിപ്പിക്കണമെന്നും നിങ്ങളുടെ ലോകത്തെല്ലായിടത്തുമുള്ള പെരുമാറ്റം തങ്ങള്‍ കണക്കിലെടുക്കുമെന്നും ഷണ്‍മുഖം പറഞ്ഞു.


വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ തങ്ങളും തയ്യാറാണെന്നും ഉപയോക്താക്കളെ ഡാറ്റാ മോഷണം സംബന്ധിച്ച വിവരം അറിയിക്കാതിരിുന്നത് പിഴവാണെന്നു ഫെയ്‌സുൂബുക്കും ഒടുവില്‍ സമ്മതിച്ചു.


ഇന്ത്യയിലും ഫെയ്‌സ്ബുക്ക് ഉന്നത മേധാവികളെ വിളിച്ചു വരുത്തുമെന്ന് ടെലികോം -നിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Tags : Facebook 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ