General News

സമരമുഖരിതം കീഴാറ്റൂര്‍

Sun, Mar 25, 2018

Arabianewspaper 5435
സമരമുഖരിതം കീഴാറ്റൂര്‍

കണ്ണൂരിലെ കീഴാറ്റൂര്‍ കേരള ചരിത്രത്തിലെ സമര പ്രക്ഷോഭങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കാനുള്ള ഒരുക്കളിലാണ്. അതിജീവനവും നിലനില്‍പും ഉയര്‍ത്തിക്കാട്ടി ഒരു ഗ്രാമത്തിലെ ജനത സമരം ചെയ്യുമ്പോള്‍ പാര്‍ട്ടി ഗ്രാമത്തിന്റെ അന്തസും പിന്തുണയും കാത്തു സൂക്ഷിക്കാന്‍ പ്രതിരോധസമരം തീര്‍ത്ത് സിപിഎം പ്രവര്‍ത്തകരും അണിചേര്‍ന്നു.


വയല്‍ക്കിളികള്‍ എന്ന പേരില്‍ തുടങ്ങിയ കൂട്ടായ്മയ്ക്ക് കേരളത്തിന്റെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാമൂഹ്യ സംഘടനകളില്‍ നിന്നും പിന്തുണ നിര്‍ലോഭം ലഭിക്കുന്നു.


കോണ്‍ഗ്രസ് നേതാക്കാളും ബിജെപി നേതാക്കളും സമര മുഖത്ത് സജീവമായി എത്തിയപ്പോള്‍ എല്‍ഡിഎഫിന്റെ ഘടക കക്ഷിയാ സിപിഐ നേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്ത് ഉണ്ട്.


സംസ്ഥാനത്തെ പരിസ്ഥിതി വാദികളും പ്രവര്‍ത്തകരും ഇതിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഒരു വശത്ത് സിപിഎം എന്ന സംഘടനയും മറുവശത്ത് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി പ്രവര്ത്തകരുമെല്ലാമാണ് ഒത്തു ചേര്‍ന്നിരിക്കു്‌നത്.


ഈ സമരം സര്‍ക്കാരിന് പരാജയം ക്ഷണിച്ചു വരുത്താനുള്ള വേദിയായി മാറുമെന്ന് പലരും മുന്‍കൂര്‍ വിധി എഴുതി കഴിഞ്ഞു.


തളിപ്പറമ്പില്‍ നിനന് ആരംഭിച്ച പദയാത്ര കീഴാറ്റൂരില്‍ എത്തിച്ചേര്‍ന്ന ശേഷം വയല്‍ക്കിളി പ്രക്ഷോഭകരുടെ നേതാക്കള്‍ മൂന്നാം ഘട്ട സമരത്തിന് ആഹ്വാനം നല്‍കി.


നേരത്തെ, സിപിഎമ്മിന്റെ നേതൃത്വത്തില്‍ കീഴാറ്റുര്‍ വയലിലേലക്ക് നാടിന് കാവല്‍ എന്ന പേരില്‍ സമരം ആരംഭിച്ചു,. വന്‍ പോലീസ് സന്നാഹമാണ് ഇവിടെ നില ഉറപ്പിച്ചിട്ടുള്ളത്.


കീഴാറ്റൂര്‍ സമര നായിക ജാനകിയമ്മ പ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു,. തുടര്‍ന്ന് സമര സമിതി കണ്‍വീനര്‍ സുരേഷ് കീഴാറ്റൂര്‍ സമരക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, സുരേഷ് ഗോപി എംപി, പിസി ജോര്‍ജ് എംഎല്‍എ, കെ സുധാകരന്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കു വേണ്ടി വാദിക്കുന്ന സിപിഎം കര്‍ഷകര്‍ക്കെതിരെ അണിചേരുന്നത് വിസ്മയകരമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു, എട്ട് ലക്ഷം ലോഡ് മണ്ണിട്ടു വേണം വയല്‍ നികത്താന്‍ ഇതിന് കുറഞ്ഞത് 70 കോടി രൂപ വേണ്ടിവരും ഈ കച്ചവടത്തില്‍ കണ്ണുനട്ടാണ് ചിലര്‍ വയല്‍ നികത്തി റോഡ് നിര്‍മിക്കാന്‍ കൂട്ടു നില്‍ക്കുന്നതെന്ന് പിസി ജോര്‍ജ് എംഎള്‍എ പറഞ്ഞു.

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ