General News

പന്തില്‍ കൃത്രിമം ; സ്മിത്തും, വാര്‍ണറും രാജിവെച്ചു

Sun, Mar 25, 2018

Arabianewspaper 216
പന്തില്‍ കൃത്രിമം ; സ്മിത്തും, വാര്‍ണറും രാജിവെച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തിയത് സമ്മതിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്ടന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു.


കുറ്റസമ്മതത്തെ തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇവരുടെ അഭിപ്രായം ആരാഞ്ഞത്. തുടര്‍ന്ന് രാജ്യത്തെയും ക്രിക്കറ്റിനേ.യും സംരക്ഷിക്കാന്‍ തങ്ങള്‍ രാജിവെയ്ക്കുകയാണെന്ന് ഇവര്‍ പ്രഖ്യാപിക്കുകയായിരുന്നു.


തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് ടിം പെനെ ആക്ടിംഗ് ക്യാപ്ടനാക്കി നിയമിച്ചു. രണ്ടു ദിവസത്തെ കളി അവസശേഷിക്കെ ടിം ആയിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക.


ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലാന്‍ഡ് ഇക്കാര്യം സ്ഥിരികരിച്ചു. മത്സരം നടക്കണമെന്നും പന്ത് കൃത്രിമം നടത്തിയ സംഭവത്തില്‍ അന്വേഷണം തുടരുമെന്നും സതര്‍ലാന്‍ഡ് അറിയിച്ചു.


നേരത്തെ, ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍ കാമറണ്‍ ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാണിക്കുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടേപ് പോലുള്ള വസ്തു പന്തില്‍ ഒട്ടിച്ചതായി പിന്നീട് ക്യാപ്ടന്‍ സമ്മതിക്കുകയായിരുന്നു. ടീം കൂട്ടായ് എടുത്തു തീരുമാനമാണ് പന്തില്‍ കൃത്രിമം നടത്തിയതെന്നും ഇതിന്റെ ഉത്തരവാദിത്തം നായകനെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണെന്നും സ്മിത്ത് പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ