General News

പുതിയ ഇന്ത്യ, അംബേദ്കറുടെ ഇന്ത്യ - പ്രധാനമന്ത്രി മോഡി

Sun, Mar 25, 2018

Arabianewspaper 6273
പുതിയ ഇന്ത്യ, അംബേദ്കറുടെ ഇന്ത്യ - പ്രധാനമന്ത്രി മോഡി

പുതിയ ഇന്ത്യ അംബേദ്കര്‍ വിഭാഗവനം ചെയ്ത ഇന്ത്യയാണെന്നും ദലിതരുടേയും പിന്നോക്കകാരുടേയും ഇന്ത്യയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പറഞ്ഞു.


ഭീം റാവു അംബേദ്കറെ പലരും പരിഹസിക്കുകയും പിന്നാക്കാരുടെ മക്കള്‍ പുരോഗതി പ്രാപിക്കരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുകയാണെന്നും മോഡി പറഞ്ഞു,.


എന്നാല്‍, ഇന്നത്തെ പുതിയ ഇന്ത്യ പിന്നാക്കകാരുടേയും ദലിതരുടേയും കൂടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മഹത് വ്യക്കികളും നേതാക്കളും ഇവരുടെ ഉന്നമനത്തിനായാണ് പൊരുതിയിട്ടുള്ളത്. മഹാത്മഗാന്ധി, ലാല്‍ ബഹാദുര്‍ ശാസ്ത്ി, റാം മനോഹര്‍ ലോഹ്യ, ചരണ്‍ സിംഗ്, ദേവി ലാല്‍ എന്നിവരെല്ലാം കര്‍ഷകരേയും ദലിതരേയും രാജ്യത്തിന്റെ നട്ടേല്ലായി കണ്ടവരാണ്.


ഒരാളുടെ ജനനം ഏതു കുടുംബത്തിലായാലും അത് പ്രാധാന്യം അര്‍ഹിക്കുന്നില്ലെന്നും കഠിനപ്രയ്തനവും സ്ഥിരോത്സാഹവും വിജയത്തിന് അനിവാര്യമായിട്ടുള്ളതാണൈന്നും അംബേദ്കര്‍ സ്വന്തം ജീവിത ഉദാഹകണത്തിലൂടെ കാട്ടിത്തന്നു. ഏപ്രില്‍ 14 ന് അംബേദ്കറുടെ ജന്മവാര്‍ഷികത്തില്‍ ഗ്രാം സ്വരാജ് പദ്ധതി ആചരിക്കുമെന്നും മോഡി പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ