General News

ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരതയ്ക്ക് വിധേയനായ രോഗി മരിച്ചു

Sun, Mar 25, 2018

Arabianewspaper 3958
ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരതയ്ക്ക് വിധേയനായ രോഗി മരിച്ചു

ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന് ആരോപിച്ച് സ്ട്രക്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു, രോഗി മദ്യപിച്ചിരുന്നുവെന്നും ആംബുലന്‍സിനകത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്നും ആരോപിച്ചാണ് ഡ്രൈവര്‍ രോഗിയെ കുറച്ചു നേരം തലകീഴായി സ്ട്രക്ചറില്‍ കിടത്തിയത്.


ഈ രംഗങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് രോഗി വാഹനത്തിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതായി ഡ്രൈവര്‍ കണ്ടെത്തിയത്.


ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്ക് പണിതന്നിരിക്കുകയാണെന്നും തലകീഴായി കിടന്ന് പഠിക്കട്ടെയെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു, രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തത് ഡ്രൈവറുടെ ക്യത്യനിര്‍വ്വഹണത്തിലെ പിഴവാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.


രോഗി മരിച്ചതോടെ ആംബുലന്‍സ് ഡ്രൈവര്‍ ഷെരിഫിനെതിരെ കേസ് എടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ