General News

മോഡി ആപിലൂടെ വിവരങ്ങള്‍ അമേരിക്കയ്ക്ക്, രാഹുല്‍

Sun, Mar 25, 2018

Arabianewspaper 236
മോഡി ആപിലൂടെ വിവരങ്ങള്‍ അമേരിക്കയ്ക്ക്, രാഹുല്‍

ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ചുള്ള പരസ്പര ആരോപണങ്ങള്‍ക്ക് പിന്നാലെ നരേന്ദ്ര മോഡി ആപിനെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്.


നരേന്ദ്ര മോഡി ആപിലൂടെ വ്യക്തിഗത വിവരങ്ങള്‍ യുഎസിലെ ഒരു കമ്പനിക്ക് ലഭിക്കുകയാണെന്ന് റിപ്പോര്‍്ട്ടുകള്‍ ഉണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.


നരേന്ദ്ര മോഡിയുടെ പേരിലുള്ള നമോ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ യുഎസിലെ ഒരു കമ്പനിക്കാണ് ലഭിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.


ഞാന്‍ നരേന്ദ്ര മോഡി, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക പേജില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാവിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കന്വനിക്ക് നല്‍കുന്നതാണെന്നായിരുന്നു - പരിഹാസത്തോടെയുള്ള രാഹുലിന്റെ ട്വീറ്റ്.


ഈ വിവരങ്ങള്‍ മുക്കിയ മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.


മോഡി ആപില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ക്ലെവര്‍ ടാപിംഗ് എന്ന യുഎസ് കമ്പനി കൊണ്ടുപോകുന്നതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകലാണ് രാഹുലിന്റെ ട്വീറ്റിന് ആധാരം. ഇതിനെ തുടര്‍ന്ന് നമോ ആപ് ഡിലീറ്റു ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എലിയട്ട് ആന്‍ഡേഴ്‌സനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍പുറത്തു വന്നത്.


നരേന്ദ്ര മോഡി ആപ് രാജ്യത്തെ പതിമൂന്ന് ലക്ഷം വരുന്ന എന്‍സിസി കേഡറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്യണമെന്നും മോഡിക്ക് ഇവരുമായി നേരിട്ട് ആശയ വിനിമയം നടത്തണമെന്നും കാണിച്ച് സര്‍ക്കുലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, എന്‍സിസി കേഡറ്റുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇതിനു പിന്നിലുള്ള അജണ്ടയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.


നേരത്തെ, ഡാറ്റാ മോഷണത്തെ കുറിച്ച് കേംബ്രിഡ്ജ് അനലിറ്റിക എന്ന കമ്പനി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും പരസ്പരം പഴിചാരിയിരുന്നു.


എന്നാല്‍, കോണ്‍ഗ്രസിന്റെ മൊബൈല്‍ ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ അകസസ് ചെയ്യുന്നതിനു അനുവാദം ചോദിക്കുന്നുണ്ടെന്നും നമോ ആപ് ഡൗണ്‍ ലോഡ് ചെയ്യുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രം പങ്കുവെച്ചാല്‍ മതിയെന്നും ഗസ്റ്റ് ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനമുണ്ടെന്നും ചിലര്‍ പറയുന്നു.


Tags : Modi app 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ