General News

യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രണ്ട് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു

Sun, Mar 25, 2018

Arabianewspaper 390
യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍   രണ്ട് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. പോലീസുമായുള്ള ഏറ്റമുട്ടലില്‍ രണ്ട് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. യുപിയിലെ ഷഹരാന്‍പൂരിലും നോയിഡയിലുമാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.


ഒരു പോലീസുകാരന്‍ പരിക്കേറ്റു. തലയ്ക്ക് കാല്‍ ലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനലാണ് മരിച്ച ഒരാള്‍. ഇയാളില്‍ നിന്ന് എ കെ 47 തോക്ക് കണ്ടെടുത്തു. ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപയും കൈത്തോക്കും കണ്ടെടുത്തിട്ടുണ്ട്.


നോയിഡയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇയാള്‍ മരിച്ചു. ഇയാളില്‍ നിന്ന് സബ് ഓട്ടോമാറ്റിക് ഗണ്‍ കണ്ടെടുത്തു.


ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ബിഎസ്പിയും എസ്പിയും എതിര്‍ത്തിരുന്നു. എന്നാല്‍, ക്രിമിനലുകളുമായി ഏറ്റുമുട്ടല്‍ തുടരുമെന്ന് മുഖ്യമന്ത്രി ആദിത്യ നാഥ് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തിന് ക്രിമിനലുകളോട് സഹതാപമാണെന്നും ആദിത്യ നാഥ് ആരോപിച്ചു,


യുപിയില്‍ ആദിത്യ നാഥ് മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം ആയിരത്തോളം ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു, ഇതില്‍ നാല്‍പത് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടര്‍ന്നതോടെ ജയിലില്‍ നിന്ന് ക്രിമിനലുകള്‍ പരോളില്‍ ഇറങ്ങാന്‍ പോലും തയ്യാറാകുനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ