General News

മുഹമദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്

Sun, Mar 25, 2018

Arabianewspaper 354
മുഹമദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്

വിവാദ കാലത്തിലൂടെ കടന്നു പോകുന്ന മുഹമദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. തലയ്ക്ക് പരിക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഡെറാഡൂണില്‍ നിന്ന് ഡെല്‍ഹിയിലേക്കു വരും വഴിയാണ് അപകടം. ഡെറാഡുണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷമിയെ സ്‌കാനിംഗിന് വിധേയനാക്കി. നെറ്റിയില്‍ പരിക്കുള്ള ഷമിക്ക് തുന്നിക്കെട്ടുകള്‍ നല്‍കി.


യാത്ര റദ്ദു ചെയ്ത് ഷമി വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാച്ച് ഫിക്‌സിംഗ് ആരോപണം ഉയര്‍ന്ന ഷമിയെ കഴിഞ്ഞ ദിവസം കുറ്റമുക്തനാക്കിയിരുന്നു. ബിസിസിഐ ഷമിയുടെ കരാര്‍ റദ്ദു ചെയ്തിരുന്നുവെങ്കിലും ആന്റ് കറപ്ഷന്‍ യൂണിറ്റ് ഷമിയെ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് കരാര്‍ പുനസ്ഥാപിച്ചു.


ഷമിയുടെ ഭാര്യ ഹസിം ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് ഷമി വിവാദത്തില്‍പ്പെട്ടിരുന്നു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായ ഷമിയുടെ ഭാര്യ കൊല്‍ക്കൊത്ത പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ