General News

2019 വരെ ബിഎസ്പിയുമായി സഖ്യം -എസ് പി

Sun, Mar 25, 2018

Arabianewspaper 195
2019 വരെ ബിഎസ്പിയുമായി സഖ്യം -എസ് പി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. എസ്പിയുടെ വോട്ട് ലഭിച്ചിട്ടും ബിഎസ്പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് എസ്പി എംപി ജയാബച്ചന്റെ വിജയാഘോഷങ്ങള്‍ എസ്പി റദ്ദു ചെയ്തിരുന്നു,.


ബിഎസ്പിയുടെ ഭീം റാവു അംബേദ്കര്‍ പരാജയപ്പെട്ടത് തങ്ങളും പരാജയമായി കണക്കാക്കുന്നു. ഇതിനാലാണ് വിജയാഘോഷം റദ്ദു ചെയ്തത്. അണികളുടെ താല്‍പര്യം കണക്കിലെടുക്കാതെ അഖിലേഷ് നേരിട്ട് എടുത്ത തീരുമാനമാണിത്.


എസ്പിയുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടിയെന്നും ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാതിരുന്നതാണെന്നും ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. എന്നാല്‍, ബിജെപിയുടെ അധികാര ദുര്‍വിനിയോഗം തടയാന്‍ സാധിക്കാതിരുന്നതില്‍ അമര്‍ഷമുണ്ടെന്നും മായാവതി പറഞ്ഞു,.


ഗൊരഖ്പൂര്‍,ബൂല്‍പൂര്‍ എന്നിവടങ്ങളില്‍ എസ്പി സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ തങ്ങള്‍ വോട്ടു ചെയ്തിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുടെ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ആഹ്‌ളാദം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ഇരട്ടിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍, പണം, കായിക ബലം ഭരണാധികാരം എന്നിവ ഉപയോഗിച്ച് ബിജെപി അട്ടിമറിക്കുകയായിരുന്നു.


ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്കു ബിജെപി തങ്ങളോട് പ്രതികാരം ചെയ്‌തെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര പറഞ്ഞു. രാജ്യസഭയില്‍ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാമെങ്കിലും ലോക്‌സഭയില്‍ ജനങ്ങള്‍ നേരിട്ടാണ് വോട്ടു ചെയ്യുന്നതെന്ന് മനസിലാക്കാണമെന്ന് സതീശ് മിശ്ര ബിജെപിയെ ഓര്‍മിപ്പിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ